'കൈയും കാലും തല്ലിയൊടിക്കും'; തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷക്ക് പിന്നാലെ സിപിഎം ഭീഷണി; പരാതിയുമായി മെഴുവേലി പഞ്ചായത്ത് ഹെഡ് ക്ലർക്ക്
പദ്ധതികളിലെ ക്രമക്കേട് പുറത്തു വരുമെന്ന് ചിലർക്ക് ഭയമെന്നും ഷാജി എസ്

പത്തനംതിട്ട: സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്ന് പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജിന്റെ പരാതി. മുൻ എംഎൽഎ കെ.സി രാജഗോപാലൻ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ ഹെഡ് ക്ലർക്ക് ഷാജി എസ് പൊലീസിൽ പരാതി നൽകി. കൈയും കാലും തല്ലി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഷാജി എസ് പറഞ്ഞു.
പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷ വന്നതിനു പിന്നാലെയാണ് ഭീഷണി തുടങ്ങിയതെന്ന് ഷാജി പറഞ്ഞു.വിവരാവകാശ അപേക്ഷ താൻ തയ്യാറാക്കി കൊടുത്തെന്നാണ് ആരോപണം .പദ്ധതികളിലെ ക്രമക്കേട് പുറത്തു വരുമെന്ന് ചിലർക്ക് ഭയമെന്നും ജോലി ചെയ്യാൻ കഴിയുന്നില്ലെന്നും ഷാജി പറഞ്ഞു.
Next Story
Adjust Story Font
16

