പി.കെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് വിശദീകരിക്കാന്‍ സിപിഎം; മണ്ണാര്‍ക്കാട് ഇന്ന് രാഷ്ട്രീയ വിശദീകരണ പൊതുയോഗം
പൊതുയോഗം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും

പാലക്കാട്: പി.കെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത് വിശദീകരിക്കാന്‍ സിപിഎം. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മണ്ണാര്‍ക്കാട് നഗരത്തില്‍ നടക്കുന്ന പൊതുയോഗം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.
കേന്ദ്രകമ്മിറ്റി അംഗം കെ.എസ് സലീഖ, ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബു തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിക്കും. പാലക്കാട് വെച്ച് നടന്ന സിപിഐം വിമതരുടെ കൂട്ടായ്മ പി.കെ ശശി ഉദ്ഘാടനം ചെയ്തിരുന്നു. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അന്ന് ശശി ഉന്നയിച്ചിരുന്നത്. തൊട്ടുപിന്നാലെ ശശിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സിപിഎം പുറത്താക്കുകയായിരുന്നു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി ശശി മത്സരിക്കാന്‍ തയ്യാറാകുന്നതോടെ വിശദീകരണയോഗത്തില്‍ സിപിഎം നേതാക്കള്‍ എന്തെല്ലാം പറയുമെന്നത് വളരെ പ്രധാനമാണ്.
Adjust Story Font
16

