Quantcast

വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സിപിഎം: ആർച്ച് ബിഷപ്പുമായി ചർച്ച നടത്തി ആനാവൂർ

കേന്ദ്രസേനയെ വിഴിഞ്ഞത്ത് നിയോഗിക്കണം എന്ന ഹരജിയിൽ ഹൈക്കോടതി അടുത്തയാഴ്ച വിധി പറയാനിരിക്കേയാണ് സമവായ നീക്കങ്ങൾ സജീവമായിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-12-04 14:14:09.0

Published:

4 Dec 2022 2:09 PM GMT

വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സിപിഎം: ആർച്ച് ബിഷപ്പുമായി ചർച്ച നടത്തി ആനാവൂർ
X

വിഴിഞ്ഞം: വിഴിഞ്ഞം സമരം ഒത്തു തീർപ്പാക്കാൻ തിരക്കിട്ട ചർച്ചകളുമായി സിപിഎം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുമായി ചർച്ച നടത്തി.

ചീഫ് സെക്രട്ടറി വി.പി ജോയ് ഇന്നലെ മലങ്കര-ലത്തീൻ അതിരൂപതയുടെ സഭാ തലവന്മാരുമായി ചർച്ച നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ മലങ്കര കത്തോലിക്കാ സഭാതലവൻ ക്ലിമ്മിസ് കത്തോലിക്കാ ബാവയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ ജില്ലാ നേതൃത്വം പ്രശ്‌നത്തിൽ ഇടപെട്ടിരിക്കുന്നത്.

എന്തൊക്കെ കാര്യങ്ങളാണ് ചർച്ചയിൽ തീരുമാനമായിരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. കേന്ദ്രസേനയെ വിഴിഞ്ഞത്ത് നിയോഗിക്കണം എന്ന ഹരജിയിൽ ഹൈക്കോടതി അടുത്തയാഴ്ച വിധി പറയാനിരിക്കേയാണ് സമവായ നീക്കങ്ങൾ സജീവമായിരിക്കുന്നത്.

TAGS :

Next Story