കുണ്ടറ തിരികെ പിടിക്കാൻ സിപിഎം; മുൻ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് അവസരം നൽകാൻ ആലോചന
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം, ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.എൽ സജികുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ അരുൺബാബു എന്നിവരിൽ ഒരാൾക്കും സാധ്യതയുണ്ട്

കൊല്ലം: കൊല്ലത്ത് കഴിഞ്ഞ തവണ പരാജയപ്പെട്ട കുണ്ടറ സീറ്റ് തിരികെ പിടിക്കാൻ സിപിഎം പരിഗണിക്കുന്നത് നാലു പേരുകൾ. മുൻമന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഒരു അവസരം കൂടി നൽകാൻ നേതൃത്വം ആലോചിക്കുന്നു.
അതല്ലെങ്കിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം, ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.എൽ സജികുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ അരുൺബാബു എന്നിവരിൽ ഒരാൾക്കും സാധ്യതയുണ്ട്.
സിപിഎം കോട്ടയായിരുന്ന കുണ്ടറയിൽ സിറ്റിങ് മന്ത്രിയായിരുന്ന മേഴ്‌സിക്കുട്ടിയമ്മ 2021ലാണ് പരാജയപ്പെടുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ പരാജയപ്പെട്ട ഏക മന്ത്രി മേഴ്‌സിക്കുട്ടിയമ്മയായിരുന്നു. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇത്തവണത്തേത് എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
Next Story
Adjust Story Font
16

