പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു; സിപിഎം ഏരിയാ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി
ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാലിനെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്

കാസർകോട്: പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ നടപടി. ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാലിനെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. ഇയാൾ സ്വയം സ്ഥാനമൊഴിഞ്ഞതാണെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. പി.വി രാജേന്ദ്രനാണ് പുതിയ ഏരിയാ സെക്രട്ടറി.
മാസങ്ങൾക്ക് മുമ്പാണ് ഇയാൾ പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും പാർട്ടി പ്രവർത്തകർക്കിടയിൽനിന്നടക്കം വലിയ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു.
പാർട്ടി വിപുലീകൃത കമ്മിറ്റി ചേരുമ്പോൾ മധുവിനെതിരേ അച്ചടക്ക നടപടിയുണ്ടാവുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടായിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാൽ മധു മുതിയക്കാലിനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയാണെന്നാണ് സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി നൽകുന്ന ഔദ്യോഗികമായ വിശദീകരണം.
Adjust Story Font
16

