സിപിഎം പ്രവർത്തകയെ പീഡിപ്പിച്ച് നഗ്‌നചിത്രം പ്രചരിപ്പിച്ച കേസിൽ പ്രവർത്തകൻ അറസ്റ്റിൽ

സംഭവത്തിൽ കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡിവൈഎഫ്‌ഐ നേതാവ് നാസർ എന്നിവരടക്കം 12 പേർക്കെതിരെ കേസെടുത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-12-01 11:57:53.0

Published:

1 Dec 2021 11:37 AM GMT

സിപിഎം പ്രവർത്തകയെ പീഡിപ്പിച്ച് നഗ്‌നചിത്രം പ്രചരിപ്പിച്ച കേസിൽ പ്രവർത്തകൻ അറസ്റ്റിൽ
X

പത്തനംതിട്ട തിരുവല്ലയിൽ സിപിഎം പ്രവർത്തകയെ പീഡിപ്പിച്ച് നഗ്‌നചിത്രം പ്രചരിപ്പിച്ച കേസിൽ സിപിഎം പ്രവർത്തകനായ ഒരു പ്രതി അറസ്റ്റിൽ. കേസിലെ പതിനൊന്നാം പ്രതി സജി എലിമണ്ണിലാണ് അറസ്റ്റിലായത്. സംഭവത്തിൽ കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡിവൈഎഫ്‌ഐ നേതാവ് നാസർ എന്നിവരടക്കം 12 പേർക്കെതിരെ കേസെടുത്തിരുന്നു. സിപിഎം മുൻ ബ്രാഞ്ച് കമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ യുവതിയാണ് പരാതി നൽകിയിരുന്നത്. 2021 മെയിൽ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും പീഡന ദൃശങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞു. കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനും ഡിവൈഎഫ്‌ഐ നേതാവ് നാസറുമാണ് കേസിലെ മുഖ്യപ്രതികൾ. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം ആർ മനു, തിരുവല്ല നഗരസഭാ കൗൺസിലർ ഷാനി താജ് തുടങ്ങിയ 10 സിപിഎം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

യുവതി നേരത്തെ പരാതി നൽകിയെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് പൊലിസ് കേസ് രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചെന്ന് ആരോപണമുണ്ട്. എന്നാൽ പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്നാണ് കേസിൽ പ്രതി ചേർക്കപ്പെട്ടതെന്നാണ് ആരോപണ വിധേയരുടെ വിശദീകരണം. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാരുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. സാമ്പത്തിക ആരോപണങ്ങളെ തുടർന്ന് പരാതിക്കാരിക്കെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്ന് തിരുവല്ല ഏരിയ സെക്രട്ടറി അറിയിച്ചു.

TAGS :

Next Story