Quantcast

ഇടുക്കിയിൽ സി.പി.എം പ്രവർത്തകരായ അച്ഛനും മകനും വെട്ടേറ്റു

കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം

MediaOne Logo

Web Desk

  • Updated:

    2022-11-08 15:23:59.0

Published:

8 Nov 2022 7:50 PM IST

ഇടുക്കിയിൽ സി.പി.എം പ്രവർത്തകരായ അച്ഛനും മകനും വെട്ടേറ്റു
X

ഇടുക്കി: സി.പി.എം പ്രവർത്തകരായ അച്ഛനും മകനും വെട്ടേറ്റു. ശാന്തൻപാറ സ്വദേശികളായ പരമശിവൻ, മകൻ കുട്ടൻ എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശാന്തൻപാറ സ്വദേശി വിമൽ, ബന്ധു അരവിന്ദൻ എന്നിവർ ഇന്നലെ രാത്രി 11 മണിയോടെ വീടുകയറി ആക്രമണം നടത്തിയതെന്നാണ് പിതാവിന്റെയും മകന്റെയും മൊഴി. ശാന്തൻപാറ പഞ്ചായത്തിലെ തൊട്ടിക്കാനം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ആക്രമണത്തിൽ കലാശിച്ചെന്നാണ് ആരോപണം.

കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. എന്നാൽ ഇരുകൂട്ടരും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കോൺഗ്രസും വ്യക്തമാക്കി. ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story