Quantcast

സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള സിപിഎമ്മിന്റെ ആദ്യ സംസ്ഥാന കമ്മിറ്റിയോഗം ഇന്ന്

എ.പത്മകുമാറന്റെ പരസ്യമായ എതിർപ്പ് ചർച്ചയ്ക്ക് വന്നേക്കും

MediaOne Logo

Web Desk

  • Updated:

    2025-03-14 02:07:51.0

Published:

14 March 2025 6:44 AM IST

സംസ്ഥാന സമ്മേളനത്തിന്  ശേഷമുള്ള സിപിഎമ്മിന്റെ  ആദ്യ സംസ്ഥാന കമ്മിറ്റിയോഗം ഇന്ന്
X

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിനു ശേഷമുള്ള സിപിഎമ്മിന്റെ ആദ്യത്തെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. മധുര പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയ ചർച്ചയാണ് പ്രധാന അജണ്ട. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി, തെരഞ്ഞെടുപ്പുകളിലെ എതിർ ശബ്ദങ്ങൾക്കിടയാണ് യോഗം ചേരുന്നത്.

സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പത്തനംതിട്ടയിൽ നിന്നുള്ള നേതാവ് എ.പത്മകുമാർ പരസ്യമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇന്നത്തെ സംസ്ഥാന കമ്മിറ്റിയിൽ വിഷയം ചർച്ചയ്ക്ക് വന്നാലും നടപടിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകില്ല.പാർട്ടി കോൺഗ്രസ് കഴിഞ്ഞശേഷം ആയിരിക്കും സംസ്ഥാന നേതൃത്വം ഇക്കാര്യം വിശദമായി ചർച്ച ചെയ്യുക.

സെക്രട്ടറിയേറ്റ് തെരഞ്ഞെടുപ്പിൽ വിയോജിപ്പ് രേഖപ്പെടുത്തിയ പി.ജയരാജനും ജെ മേഴ്സിക്കുട്ടിയമ്മയും സംസ്ഥാനകമ്മിറ്റിയിൽ എന്തെങ്കിലും പറയുമോ എന്നത്ഏ വരും ഉറ്റു നോക്കുന്നുണ്ട്.


TAGS :

Next Story