സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ സമരം: ചെന്നിത്തലയുടെ കൺമുന്നിൽ കുഴഞ്ഞുവീണ് സിപിഒ ഉദ്യോഗാർഥി
സമരപന്തലിൽ ചെന്നിത്തല സംസാരിക്കുന്നതിനിടെയാണ് ഉദ്യോഗാർത്ഥി കുഴഞ്ഞുവീണത്

തിരുവനന്തപുരം: സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ സമരപന്തൽ സന്ദർശിച്ച മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് മുന്നിൽ കുഴഞ്ഞ് വീണ് ഉദ്യോഗാർത്ഥി. സമരപന്തലിൽ ചെന്നിത്തല സംസാരിക്കുന്നതിനിടെയാണ് ഉദ്യോഗാർത്ഥി കുഴഞ്ഞുവീണത്. രമേശ് ചെന്നിത്തലയുടെ വാഹനത്തിലാണ് ഉദ്യോഗാർഥിയെ ആശുപത്രിയിൽ എത്തിച്ചത്.
പ്രശ്നം അടിയന്തമായി പരിഹരിക്കണമെന്നും മനുഷ്യത്വപരമായി കാര്യങ്ങളെ സമീപിക്കണമെന്നും ചെന്നിത്തല സമരവേദിയിൽ പറഞ്ഞു.
Next Story
Adjust Story Font
16

