Quantcast

തലമുണ്ഡനം ചെയ്തും ശവമഞ്ചത്തിൽ കിടന്നും പ്രതിഷേധം; സമരം കടുപ്പിച്ച് സിപിഒ റാങ്ക് ലിസ്റ്റ് ഉദ്യോഗാർഥികള്‍

റാങ്ക് പട്ടിക അവസാനിക്കാനിരിക്കെ 21 ശതമാനം ആളുകൾ മാത്രമാണ് നിയമിതരായിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    21 Feb 2024 7:35 AM GMT

Civil Police Officer Rank List
X

സിപിഒ റാങ്ക് ലിസ്റ്റ് ഉദ്യോഗാർഥികളുടെ സമരത്തില്‍ നിന്ന്

തിരുവനന്തപുരം: നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വരുന്ന സമരം കടുപ്പിച്ച് സിപിഒ റാങ്ക് ലിസ്റ്റ ഉദ്യോഗാർഥികള്‍. തലമുണ്ഡനം ചെയ്തും ശവമഞ്ചത്തിൽ പ്രതീകാത്മക മൃതദേഹങ്ങളായി കിടന്നും ഉദ്യോഗാർഥികളുടെ പ്രതിഷേധം. റാങ്ക് പട്ടിക അവസാനിക്കാനിരിക്കെ 21 ശതമാനം ആളുകൾ മാത്രമാണ് നിയമിതരായിട്ടുള്ളത്.

റാങ്ക് ലിസ്റ്റിൽ വന്നവരാണ് ഇവർ .. കാക്കിയിട്ട് പൊലീസ് ആകാൻ കൊതിക്കുന്നവർ.. എന്നാൽ മെയിൻസും പ്രിലിംസും ഉൾപ്പെടെ എല്ലാ കടമ്പകളും കടന്ന് ഇവിടെ എത്തിയിട്ടും ജോലി എന്നത് ഇപ്പോൾ ഇവർക്ക് സ്വപ്നം മാത്രമാണ്. ആ സ്വപ്നത്തിലേക്ക് ഒന്നു നടന്നു കയറാൻ തലയിലെ മുടി പോലും മുറിക്കേണ്ടി വന്നു ഇവർക്ക്.. ഇവിടെയും തീരുന്നില്ല സമരം..ഉപ്പിനു മുകളിൽ നിന്നും ശവമഞ്ചത്തിൽ പ്രതീകാത്മക മൃതദേഹങ്ങളായി കിടന്നുമെല്ലാം ഇവർ സർക്കാരിനോട് കേഴുകയാണ്. പരിഗണിക്കണം പതിനായിരത്തോളം വരുന്ന ചെറുപ്പക്കാരുടെ ജീവിതമാണ് പ്രതിസന്ധിയിലാകുന്നതെന്ന്.

2019ലെ സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളാണിവർ. ലിസ്റ്റിന്‍റെ കാലാവധി കഴിയാൻ ഇനി 54 ദിവസം മാത്രമാണ് ബാക്കിയുള്ളത്. 2023 ലിസ്റ്റ് വന്നെങ്കിലും ജോലിക്ക് എടുത്തത് 21 ശതമാനം ആളുകളെ മാത്രം . പൊലീസിൽ ആൾ ക്ഷാമം രൂക്ഷമായിട്ടും നിയമന നടപടികൾ വേഗത്തിലാക്കിയിട്ടുമില്ല.



TAGS :

Next Story