Quantcast

കൂടത്തായി പാലത്തില്‍ വിള്ളല്‍; ഭാരവാഹനങ്ങള്‍ക്കുള്ള നിയന്ത്രണം നടപ്പാകുന്നില്ല

ഏതു സമയവും പാലം തകരും എന്ന ഭയത്തിലാണ് പ്രദേശവാസികള്‍

MediaOne Logo

Web Desk

  • Published:

    17 Aug 2025 7:56 AM IST

കൂടത്തായി പാലത്തില്‍ വിള്ളല്‍; ഭാരവാഹനങ്ങള്‍ക്കുള്ള നിയന്ത്രണം നടപ്പാകുന്നില്ല
X

കോഴിക്കോട്: കൊയിലാണ്ടി -താമരശ്ശേരി - എടവണ്ണ സംസ്ഥാന പാതയിലെ പ്രധാന പാലമായ കൂടത്തായി പാലത്തില്‍ വിള്ളല്‍ . പാലത്തിന്റെ ബീമിലും മുകളിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്.

ഭാരവാഹനങ്ങള്‍ക്ക് ഇത് വഴി നിയന്ത്രണമുണ്ടെങ്കിലും ഇത് നടപ്പാകുന്നില്ല. 58 വര്‍ഷം പഴക്കമുള്ളതാണ് പാലം. ഏതു സമയവും പാലം തകരും എന്ന ഭയത്തിലാണ് പ്രദേശവാസികള്‍.

നിരവധി തവണ അധികൃതര്‍ക്ക് മുന്നില്‍ വിഷയം ചൂണ്ടിക്കാണിച്ചിട്ടും ഒരു പരിഹാരവും കാണുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

TAGS :

Next Story