തൃശൂർ ചാവക്കാടും ദേശീയപാതയിൽ വിള്ളൽ; ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ടാറിട്ട് മൂടി അധികൃതര്‍
മണത്തലയില്‍ നിർമ്മാണം പുരോഗമിക്കുന്ന മേൽപ്പാലത്തിന് മുകളിലാണ് റോഡ് വിണ്ട്കീറിയത്

തൃശൂർ: മലപ്പുറം കൂരിയാടിന് പിന്നാലെ തൃശൂരിലെ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ.മണത്തലയില്‍ നിർമ്മാണം പുരോഗമിക്കുന്ന മേൽപ്പാലത്തിന് മുകളിലാണ് റോഡ് വിണ്ടുകീറിയത്.
ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതർ വിള്ളൽ ടാറിട്ട് മൂടി.ടാറിങ് പൂർത്തിയായ റോഡ് അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളലുള്ളത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാത്രിയെത്തിയാണ് അധികൃതര്‍ വിള്ളലടച്ചത്.
അതേസമയം,മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നത് പഠിക്കാൻ എന്‍എച്ച്എഐ വിദഗ്ധസംഘം ഇന്ന് കൂരിയാട് എത്തും. മൂന്നംഗസംഘമാ യിരിക്കും പ്രത്യേക പരിശോധന നടത്തുക. സംഘം നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ആയിരിക്കും ദേശീയപാത അതോറിറ്റിയുടെ തുടർനടപടി. നിർമ്മാണത്തിൽ അശാസ്ത്രീയത ഇല്ലെന്നാണ് എന്‍എച്ച്എഐയുടെ പ്രാഥമിക നിഗമനം. സംസ്ഥാന പൊതുമരാമത്ത് വകുപ്പും അപകട സ്ഥലത്ത് പരിശോധന നടത്തും. ദേശീയപാത അതോറിറ്റിയോട് വിവരങ്ങൾ തേടാനും മന്ത്രി പൊതുമരാമത്തു സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16

