Quantcast

ദേശീയപാതയിൽ വീണ്ടും വിള്ളൽ; വടകര മൂരാട് പാലത്തിന് സമീപം ഗതാഗതം ഭാഗികമായി നിരോധിച്ചു

പത്ത് മീറ്ററോളം ദൂരത്തിലാണ് വിള്ളൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    27 May 2025 1:35 PM IST

ദേശീയപാതയിൽ വീണ്ടും വിള്ളൽ; വടകര മൂരാട് പാലത്തിന് സമീപം ഗതാഗതം ഭാഗികമായി നിരോധിച്ചു
X

കോഴിക്കോട്: ദേശീയപാതയിൽ വീണ്ടും വിള്ളൽ. വടകര മൂരാട് പാലത്തിന് സമീപമാണ് ഇന്നലെ രാത്രി വിള്ളൽ ശ്രദ്ധയിൽ പെട്ടത്. പത്ത് മീറ്ററോളം ദൂരത്തിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതുവഴി ഗതാഗതം ഭാഗികമായി നിരോധിച്ചു . ദേശീയപാതാ അധികൃതർ അടിയന്തരമായി വിശദീകരണം തരണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു . തുടർച്ചയായി ഉണ്ടാകുന്ന വിള്ളലിൽ പരിഹാരം കണ്ടെത്തണമെന്നും നാട്ടുകാർ പറയുന്നു.

കഴിഞ്ഞദിവസം മലപ്പുറം കാക്കഞ്ചേരിയിൽ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റോഡിലൂടെയുള്ള വാഹന ഗതാഗതം താത്കാലികമായി നിർത്തിവെച്ചിരുന്നു. 20 മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടത്. നിര്‍മാണത്തിന്റെ ഘട്ടത്തില്‍ തന്നെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.


TAGS :

Next Story