സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; അന്വേഷണ റിപ്പോർട്ട് മടക്കി ക്രൈംബ്രാഞ്ച് മേധാവി
സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്

Photo|Special Arrangement
തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ അന്വേഷണ റിപ്പോർട്ട് മടക്കി ക്രൈംബ്രാഞ്ച് മേധാവി. സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. അന്വേഷണം അവസാനിപ്പിക്കാൻ അനുവദിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചത്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടും സജി ചെറിയാന് അനുകൂലമായിരുന്നു.
വിവാദ പ്രസംഗം ലൈവ് ചെയ്ത മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രസംഗം തത്സമയം സംപ്രേഷണം ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് നശിപ്പിക്കപ്പെട്ടതായും പൊലീസ് കണ്ടെത്തി. മതിയായ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കേസ് എഴുതിത്തള്ളാനായിരുന്നു അന്വേഷണ സംഘത്തിന്റെ ശുപാർശ.
ഭരണഘടനയെ അധിക്ഷേപിച്ച പ്രസംഗത്തിൽ സജിചെറിയാന് രാജിവെക്കേണ്ടി വന്നിരുന്നു. പൊലീസ് നൽകിയ ക്ലീൻ ചിറ്റ് തള്ളിയ ഹൈക്കോടതി തുടരന്വേഷണം നിർദേശിക്കുകയായിരുന്നു.
Adjust Story Font
16

