Quantcast

പിഎസ്‌സി വിവര ചോർച്ച: വാർത്താ ഉറവിടം തേടി ക്രൈംബ്രാഞ്ച്

ഔദ്യോഗിക രേഖ എങ്ങനെ ലഭിച്ചുവെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ട് 'മാധ്യമം' ചീഫ് എഡിറ്റർക്ക് നോട്ടീസ്

MediaOne Logo

Web Desk

  • Updated:

    2024-12-20 10:49:24.0

Published:

20 Dec 2024 4:18 PM IST

പിഎസ്‌സി വിവര ചോർച്ച: വാർത്താ ഉറവിടം തേടി ക്രൈംബ്രാഞ്ച്
X

തിരുവനന്തപുരം: പിഎസ്‌സി വിവര ചോർച്ചയിൽ വാർത്താ ഉറവിടം തേടി ക്രൈംബ്രാഞ്ച്. 'മാധ്യമം' ദിനപത്രത്തിൽ വന്ന റിപ്പോർട്ടിലാണ് നടപടി. പിഎസ്‌സിയുടെ ഔദ്യോഗിക രേഖ എങ്ങനെ ലഭിച്ചുവെന്ന് വിശദീകരിക്കാൻ നിർദേശിച്ച് ക്രൈംബ്രാഞ്ച് മാധ്യമം ചീഫ് എഡിറ്റർക്ക് നോട്ടീസ് അയച്ചു.

ഉദ്യോഗാർഥികളുടെ യൂസർ ഐഡി അടക്കം ചോർന്നത് മാധ്യമം പുറത്തുകൊണ്ടുവന്നിരുന്നു. വിവരങ്ങൾ ചോർത്തി സൈബർ ഹാക്കർമാർ ഡാർക്ക് വെബിൽ വിൽപനയ്ക്കു വച്ചുവെന്നായിരുന്നു റിപ്പോർട്ട്. ഇതിലാണ് വാർത്ത ചോർന്ന വഴി കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. ലേഖകന്റെ മെയിൽ ഐഡി അടക്കം നൽകണമെന്ന് ക്രൈംബ്രാഞ്ച് നിർദേശിച്ചിട്ടുണ്ട്.

Summary: Crime Branch sends notice to 'Madhyamam' daily seeking source of news in PSC date leak reportCrime Branch sends notice to 'Madhyamam' daily seeking source of news in PSC date leak report

TAGS :

Next Story