ഓഫർ തട്ടിപ്പ്: അനന്തു കൃഷ്ണന്റെ സ്ഥാപനത്തിൽ നിന്ന് പണമിടപാട് രേഖകൾ പിടിച്ചെടുത്ത് ക്രൈം ബ്രാഞ്ച്
പാതിവില തട്ടിപ്പ് കേസിലെ അന്വേഷണം ദിവസങ്ങൾക്ക് മുൻപാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്

പാലക്കാട്: ഓഫർ തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനത്തിൽ നിന്ന് പണമിടപാട് നടത്തിയതിന്റെ രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. സോഷ്യൽ ബി വെൻചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. വിമൻസ് ഓൺ വീൽ എന്ന പദ്ധതിയുടെ ആസൂത്രണം നടന്നത് ഇവിടെയാണെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യൻ പറഞ്ഞു. അനന്തു കൃഷ്ണനായുള്ള കസ്റ്റഡി അപേക്ഷ ഉടൻ നൽകും.
പാതിവില തട്ടിപ്പ് കേസിലെ അന്വേഷണം ദിവസങ്ങൾക്ക് മുൻപാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാന്‍ ക്രൈം ബ്രാഞ്ച് എഡിജിപിയ്ക്ക് ഡിജിപി നിർദേശം നൽകിയിരുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
പോലീസ് സ്റ്റേഷനുകളില്‍ ആദ്യം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഇവ. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റു പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് ഡിജിപിയുടെ നിർദേശം.
Adjust Story Font
16

