Quantcast

കുറ്റവിചാരണ കോടതി സ്ഥാപിച്ച് താമരശേരി രൂപത; നീക്കം വൈദികനെതിരായ നടപടിക്ക്

പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കുറ്റവിചാരണ കോടതി സ്ഥാപിച്ചതെന്ന് ഉത്തരവിൽ പറയുന്നു.

MediaOne Logo

Web Desk

  • Published:

    5 Oct 2023 12:53 PM GMT

criminal trial court formed by Thamarassery Diocese
X

കോഴിക്കോട്: താമരശേരി രൂപതയിൽ കുറ്റവിചാരണ കോടതി സ്ഥാപിച്ചു. താമരശേരി രൂപതാഗമായ ഫാ. അജി പുതിയാപറമ്പിലിനെ കുറ്റവിചാരണ ചെയ്യാനാണ് കോടതി സ്ഥാപിച്ചിരിക്കുന്നത്. ദീപിക ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണ കോടതിയുടെ അധ്യക്ഷൻ.

ഫാ. ജയിംസ് കല്ലിങ്കൽ വി.സി, ഫാ. ആന്റണി വരകിൽ എന്നിവരാണ് സഹജഡ്ജിമാർ. ഇതു സംബന്ധിച്ച് ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ബിഷപ്പിനെതിരേ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാർ ബിഷപ്സ് സിനഡിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായ നിലപാടെടുത്തു, നൂറാംതോട് ഇടവകയിൽ ചുമതല ഏറ്റെടുത്തില്ല തുടങ്ങിയവയാണ് വൈദികനെതിരെ ചുമത്തിയിട്ടുള്ള പ്രധാന കുറ്റങ്ങൾ.

സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരുന്ന 'ഒളിവിൽപോയി' എന്ന കുറ്റം പുതിയ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കുറ്റവിചാരണ കോടതി സ്ഥാപിച്ചതെന്ന് ഉത്തരവിൽ പറയുന്നു. നിലവിൽ ഫാ. അജി പുതിയാപറമ്പിലിന് നൽകിയിരുന്ന സസ്പെൻഷൻ റദ്ദാക്കിയതായും ഉത്തരവിൽ പറയുന്നു.

സഭയുടെ മധ്യകാലഘട്ടത്തിൽ കുറ്റവിചാരണ കോടതികളിലൂടെ നടത്തിയ ക്രൂരതകൾക്കും അധികാര ദുർവിനിയോഗത്തിനും മഹാജൂബിലി വർഷത്തിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മാപ്പ് പറഞ്ഞിരുന്നു.

TAGS :

Next Story