'ഇത്ര വൃത്തികെട്ടവനെ എന്തിന് ചുമക്കണം'; രാഹുലിനെതിരെ യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയിലും വിമർശനം
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് രാഹുലിനെതിരെ രൂക്ഷ വിമർശനമുയർന്നത്.

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയിലും വിമർശനം. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് വിമർശനം. രണ്ട് വനിതാ കെഎസ്‌യു പ്രവർത്തകർക്ക് അശ്ലീല സന്ദേശമയച്ചെന്ന് ഓഡിയോയിൽ പറയുന്നു. അവർ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു. തെറ്റിനെ ന്യായീകരിക്കരുതെന്നും ഇത്ര വൃത്തികെട്ടവനെ എന്തിന് ചുമക്കണമെന്നും ഓഡിയോ സന്ദേശത്തിൽ ചോദിക്കുന്നുണ്ട്.
രണ്ട് പെൺകുട്ടികൾ മാത്രമല്ല, നിരവധിപേർ രാഹുലിനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് മറ്റൊരു ഓഡിയോ സന്ദേശത്തിൽ പറയുന്നു. എത്രയോ പാടുപെട്ടാണ് ക്ലീൻ ഇമേജുമായി നടക്കുന്നത്. അതിനിടെയാണ് കൂട്ടത്തിൽ ഒരുത്തൻ ഇങ്ങനെ വൃത്തികേട് ചെയ്യുന്നത്. ഇതിനെയൊന്നും ന്യായീകരിക്കേണ്ട ആവശ്യമില്ല.
എത്ര സെക്കൻഡ് വേണം നിന്നെ കൊല്ലാനെന്ന് അറിയുമോ എന്നാണ് ഒരു വോയിസ് ക്ലിപ്പിൽ ചോദിക്കുന്നത്. ഇത്രയും തെളിവുകൾ പുറത്തുവന്നിട്ടും ഇത്ര വൃത്തികെട്ടവനെ താങ്ങുന്ന നേതാക്കൾ ഉണ്ടല്ലോ എന്ന് അറിയുമ്പോൾ ലജ്ജ തോന്നുന്നു. ഇത്ര വൃത്തികെട്ടവൻമാരാണോ നമ്മളെ നയിക്കേണ്ടത് എന്നാണ് മറ്റൊരു ഓഡിയോ സന്ദേശം.
Adjust Story Font
16

