തദ്ദേശ തെരഞ്ഞെടുപ്പ്; ശബരിമല വിഷയം തെറ്റിദ്ധാരണ ഉണ്ടാക്കി; സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ പ്രവർത്തകരെ ആലസ്യത്തിലാക്കിയെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് വിലിയിരുത്തൽ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. പത്മകുമാറിന് എതിരെ നടപടി എടുക്കാത്തത് തെറ്റിദ്ധാരണ ഉണ്ടാക്കി. അറസ്റ്റിലായിട്ടും നടപടി എടുക്കാതിരുന്നത് എതിരാളികൾ പ്രചരിപ്പിച്ചു. ഇത് സമൂഹത്തിൽ സംശയത്തിന് ഇടയാക്കിയെന്നും വിമർശനം.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ ആലസ്യമായി കണ്ടെന്ന് സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ. സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെ ജയം ഉറപ്പിച്ചായിരുന്നു പ്രവർത്തനം .ഇത് പ്രവർത്തകരെ അലസരാക്കി, ജയിക്കുമെന്ന അമിത ആത്മവിശ്വാസം സ്ഥാനാർഥി നിർണയത്തെയും ബാധിച്ചുവെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിലയിരുത്തി.
Next Story
Adjust Story Font
16

