'രാവിലെയും ഉച്ചയ്ക്കും വ്യത്യസ്ത അഭിപ്രായം, ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതര തെറ്റ്'; സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ബിനോയ് വിശ്വത്തിന് വിമർശനം
ബിനോയ് വിശ്വം പറയുന്നത് പലപ്പോഴും മനസ്സിലാവുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പാർട്ടി സമ്മേളനത്തിൽ വിമർശനം.സംസ്ഥാന സെക്രട്ടറി ഒരേ വിഷയത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വ്യത്യസ്ത അഭിപ്രായം പറയുന്നു. ബിനോയ് വിശ്വം ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റാണ്. ബിനോയ് വിശ്വം പറയുന്നത് പലപ്പോഴും മനസ്സിലാവുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. കണ്ണൂർ, കോട്ടയം ജില്ലകളിൽ നിന്നുള്ള കൗൺസിൽ പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചത്.
ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. ഉച്ചയോടെ തെരഞ്ഞെടുക്കുന്ന പുതിയ സംസ്ഥാന കൗൺസിൽ, സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കും. ബിനോയ് വിശ്വം തന്നെ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത. വൈകിട്ട് റെഡ് വൊളൻ്റിയർ മാർച്ച് നടക്കും. അതിന് പിന്നാലെ നടക്കുന്ന പൊതുസമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും.
പ്രവർത്തന റിപ്പോർട്ടിലും കരട് രാഷ്ട്രീയ പ്രമേയത്തിലും വിശദമായ ചർച്ച സമ്മേളനത്തിൽ നടക്കും. ഉയർന്നു വന്നിട്ടുള്ള വിമർശനങ്ങൾക്ക് നേതൃത്വം മറുപടി നൽകും.സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട മുതിർന്ന നേതാവ് കെ.ഇ ഇസ്മയിൽ ഇന്ന് പൊതുയോഗത്തിൽ പങ്കെടുത്തേക്കും.
Adjust Story Font
16

