Quantcast

മാധ്യമപ്രവർത്തകന്റെ വീട്ടിൽ നിന്ന് ഭീകരവിരുദ്ധ സേന പിടിച്ചെടുത്തതിൽ കാൾ മാർക്സിന്റെ പുസ്തകവും

മാധ്യമപ്രവർത്തകനായ റിജാസ് എം ഷീബയുടെ വീട്ടിലാണ് എടിഎസ് റെയ്ഡ് നടത്തിയത്.

MediaOne Logo

Web Desk

  • Updated:

    2025-05-12 06:26:48.0

Published:

12 May 2025 9:55 AM IST

മാധ്യമപ്രവർത്തകന്റെ വീട്ടിൽ നിന്ന് ഭീകരവിരുദ്ധ സേന പിടിച്ചെടുത്തതിൽ കാൾ മാർക്സിന്റെ  പുസ്തകവും
X

കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച കൊച്ചിയിലെ മാധ്യമപ്രവർത്തകന്റെ വീട്ടിൽ നിന്നും എടിഎസ് പുസ്തകങ്ങളും മൊബൈൽ ഫോണും പെൻഡ്രൈവുകളും പിടിച്ചെടുത്തു. കാൾ മാർക്സിന്റെ പുസ്തകവും 'ക്രിട്ടിസൈസിങ് ബ്രാഹ്മണിസം' എന്ന പുസ്തകവും പിടിച്ചെടുത്തിട്ടുണ്ട്.

നിലവിൽ മഹാരാഷ്ട്ര പൊലീസിന്റെ കസ്റ്റഡിയിലാണ് റിജാസ് എം. ഷീബ ഉള്ളത്. മഹാരാഷ്ട്ര എടിഎസും ഐബി ഉദ്യോഗസ്ഥരും ചേർന്നാണ് റിജാസിന്റെ വീട്ടിൽ പരിശോധന നടത്തിയത്. റിജാസിനെതിരെ കേരളത്തിലുള്ള കേസുകളുടെ വിശദാംശങ്ങളും എടിഎസ് ശേഖരിച്ചു.

മേയ് എട്ടിനാണ് നാഗ്പൂരിലെ ഹോട്ടലിൽ നിന്ന് റിജാസിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്ത് ബിഹാർ സ്വദേശി ഇഷയെ പിന്നീട് വിട്ടയച്ചു. ഡെമോക്രാറ്റിന് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്.


TAGS :

Next Story