Quantcast

'പകുതി വിലയ്ക്ക് സ്കൂട്ടർ' തട്ടിപ്പ്; കോൺഗ്രസ് നേതാവ് ലാലി വിൻസെന്‍റും പ്രതി

ലാലി കേസിൽ ഏഴാം പ്രതിയാണ്

MediaOne Logo

Web Desk

  • Updated:

    2025-02-05 07:20:08.0

Published:

5 Feb 2025 10:38 AM IST

laly vincent
X

കണ്ണൂര്‍: അനന്തു കൃഷ്ണന്‍റെ ഓഫർ തട്ടിപ്പിൽ കോൺഗ്രസ് നേതാവും പ്രതി. കോൺഗ്രസ് നേതാവ് ലാലി വിൻസെന്‍റിനെ പ്രതിയാക്കിയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. അനന്തു കൃഷ്ണൻ ഉൾപ്പെടെ കേസിൽ ഏഴ് പ്രതികളാണ് കേസിലുള്ളത്. SPIARDS ലീഗൽ അഡ്വൈസർ ആയ ലാലി കേസിൽ ഏഴാം പ്രതിയാണ്.

അതേസമയം കേസില്‍ തന്നെ പ്രതി ചേര്‍ത്ത വിവരം അറിഞ്ഞിട്ടുപോലുമില്ലെന്ന് ലാലി വിന്‍സെന്‍റ് പ്രതികരിച്ചു. അനന്തു കൃഷ്ണനുമായി ഉളളത് നിയമോപദേശക എന്ന രീതിയിലുളള ബന്ധമാണ്. പദ്ധതി സുതാര്യമായിരുന്നെന്നും കേരളം മുഴുവന്‍ ഏറ്റെടുത്ത ജനോപകാരപ്രദമായ പദ്ധതിയെ തട്ടിപ്പ് എന്ന് വിളിക്കുന്നത് മനുഷ്യത്വരഹിതമായ നിലപാടാണെന്നും അവര്‍ പറഞ്ഞു.

എൻജിഒ കോൺഫെഡറേഷന്‍റെ പേരിൽ പകുതി വിലയ്​ക്ക് സ്കൂട്ടറും ലാപ് ടോപ്പും കാർഷികോപകരണങ്ങളും നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തുകൃഷ്ണൻ്റെ തട്ടിപ്പ്. 300 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരിൽ പിരിച്ചതായാണ് വിവരം.




TAGS :

Next Story