Quantcast

കറന്റ് ബിൽ അടച്ചില്ല; എറണാകുളം സിവിൽ സ്റ്റേഷനിലെ 18 ഓഫീസുകൾക്ക് കെ.എസ്.ഇ.ബി നോട്ടീസ്

91.86 ലക്ഷം രൂപയാണ് സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ അടയ്ക്കാനുള്ളത്

MediaOne Logo

Web Desk

  • Published:

    4 Sept 2023 12:29 PM IST

KSEB bill,current bill not paid; KSEB notice for 18 offices in Ernakulam Civil Station,കാക്കനാട് കലക്ടറേറ്റ്,എറണാകുളം സിവിൽ സ്റ്റേഷനിലെ 18 ഓഫീസുകൾക്ക് കെ.എസ്.ഇ.ബി നോട്ടീസ്,
X

കൊച്ചി: വൈദ്യുത ബില്ലിൽ കുടിശിക വരുത്തിയ എറണാകുളം സിവിൽ സ്റ്റേഷനിലെ 18 ഓഫീസുകൾക്ക് കെ.എസ്.ഇ.ബി നോട്ടീസ് നൽകി. 91.86 ലക്ഷം രൂപയാണ് സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ അടയ്ക്കാനുള്ളത്. ഈ മാസം 18 ന് മുമ്പായി പണം അടച്ചില്ലെങ്കിൽ വൈദ്യുത കണക്ഷന്‍ വിഛേദിക്കുമെന്ന് കെ.എസ് ഇ .ബി അറിയിച്ചു.കലക്ടറേറ്റ് ഓഫീസാണ് ഏറ്റവും കൂടുതൽ പണം അടക്കാനുള്ളത്. 46.16 ലക്ഷം രൂപയാണ് കലക്ടറേറ്റ് ഓഫീസ് കെ.എസ്.ഇ.ബിക്ക് അടക്കാനുള്ളത്.

സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസും സിവിൽസ്റ്റേഷൻ കാന്റീനും പണം അടച്ചിട്ടില്ല. പഴയ ബില്ലുകൾ അടക്കാതെ പുതിയ ബില്ലുകൾ അടക്കുന്ന രീതിയാണ് ചില ഓഫീസുകൾ സ്വീകരിച്ചുവരുന്നത്. ഈ ഓഫീസുകൾക്കും വരും ദിവസങ്ങളിൽ നോട്ടീസ് നല്‍കും.



TAGS :

Next Story