Quantcast

പേരാമ്പ്ര അനു കൊലപാതകം: പ്രതിക്കായി ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും

  • ബൈക്ക് ഉപേക്ഷിച്ച എടവണ്ണപ്പാറയിലും ആഭരണങ്ങൾ വിറ്റ കൊണ്ടോട്ടിയിലും മുജീബിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    19 March 2024 6:37 AM IST

പേരാമ്പ്ര അനു കൊലപാതകം: പ്രതിക്കായി ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും
X

കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകത്തിൽ പ്രതി മുജീബ് റഹ്മാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. മുജീബിനെ അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതി ബൈക്ക് മോഷ്ടിച്ച മട്ടന്നൂരിലും കൃത്യം നടത്തിയ അല്ലിയോറതാഴെയിലും എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.

ബൈക്ക് ഉപേക്ഷിച്ച എടവണ്ണപ്പാറയിലും ആഭരണങ്ങൾ വിറ്റ കൊണ്ടോട്ടിയിലും മുജീബിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനുവിനെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആഭരണങ്ങൽ കവർച്ച ചെയ്യുന്നതിനായാണ് പ്രതി മുജീബ് അനുവിനെ കൊലപ്പെടുത്തിയത്.

57 ക്രിമിനൽ കേസുകളിൽ പ്രതിയായ മുജീബിനെ അതിസാഹസികമായാണ് അന്വേഷണ സംഘം പിടികൂടിയത്.

Summary: Investigation team to submit custody application today for the accused Mujeeb Rahman in Anu's murder in Perambra, Kozhikode

TAGS :

Next Story