Quantcast

ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയതിന് പിന്നിൽ മൂന്നംഗ സംഘമെന്ന് കസ്റ്റംസ്

കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനെ കസ്റ്റംസ് ചോദ്യം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-04-27 13:59:43.0

Published:

27 April 2022 1:57 PM GMT

ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയതിന് പിന്നിൽ മൂന്നംഗ സംഘമെന്ന് കസ്റ്റംസ്
X

കൊച്ചി: ഇറച്ചി വെട്ടുന്ന യന്ത്രത്തിനുള്ളിൽ സ്വർണം കടത്തിയതിന് പിന്നിൽ മൂന്നംഗ സംഘമെന്ന് കസ്റ്റംസ്. സിനിമാ നിർമാതാവും നടനുമായ സിറാജ്ജുദീൻ കെ.പി, തൃക്കാക്കര നഗരസഭ വൈസ് ചെയർമാന്‍ എ.എ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൻ, ടി.എ സിറാജ്ജുദീൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനെ കസ്റ്റംസ് ചോദ്യം ചെയ്തു.

സിറാജ്ജുദീൻ കെ.പിയാണ് ദുബൈയിൽ നിന്ന് സ്വർണം അയച്ചത്. ഈ സ്വർണം കേരളത്തിൽ വില്‍പന നടത്തിയിരുന്നത് ഷാബിനും ടി.എ സിറാജുദീനും ചേർന്നായിരുന്നു. പ്രതികൾ മൂന്നു പേരും ഒളിവിലാണ്. വാങ്ക്, ചാർമിനാർ തുടങ്ങിയ സിനിമകളുടെ നിർമാതാവാണ് സിറാജ്ജുദീൻ കെ.പി. പ്രതികൾക്കായി കസ്റ്റംസ് തെരച്ചിൽ ഊർജിതമാക്കി.

ഇവർ മുൻപും സ്വർണക്കടത്ത് നടത്തിയിട്ടുള്ളതായി അറസ്റ്റിലായ നകുൽ മൊഴി നൽകി. തൃക്കാക്കര നഗരസഭയിലേതടക്കം പല മരാമത്ത് ജോലികളുടെയും കരാറെടുത്തിരുന്നത് ഷാബിനും ടി.എ സിറാജുദീനും ചേർന്നായിരുന്നു. ബിനാമി പേരുകളിലും ഇവർ കരാറെടുത്തിട്ടുണ്ട്. ഇതിൽ നിന്ന് ലഭിച്ച പണം സ്വർണ്ണക്കടത്തിൽ ഉപയോഗിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്.

പ്രതികൾക്ക് ഹവാല ഇടപാടുകളുള്ളതായും കസ്റ്റംസിന് വിവരം ലഭിച്ചു. കേസിൽ എ.എ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്തു. കേസുമായി മകൻ ഷാബിനു ബന്ധമില്ലെന്നാണ് ഇബ്രാഹിംകുട്ടിയുടെ വിശദീകരണം. അതേസമയം, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം നഗരസഭയിൽ പ്രതിഷേധ പ്രകടനം നടത്തി.

TAGS :

Next Story