കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണം; കെ.എം ഷാജഹാനെ ചോദ്യം ചെയ്തു
കേസിൽ ഷാജഹാനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ കെ.എം ഷാജഹാനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അപവാദ വീഡിയോ എഡിറ്റ് ചെയ്ത് സൂക്ഷിച്ച മെമ്മറി കാർഡ് ഷാജഹാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. കേസിൽ ഷാജഹാനെ വീണ്ടും ചോദ്യം ചെയ്യും.
എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഹാജരായ കെ.എം ഷാജഹാനെ അഞ്ചുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്. പൊലീസിന്റെ നിർദേശപ്രകാരമാണ് അപവാദ വീഡിയോ എഡിറ്റ് ചെയ്ത് സൂക്ഷിച്ച മെമ്മറി കാർഡ് ഷാജഹാൻ കൈമാറിയത്. പൊലീസ് ആവശ്യപ്പെട്ടതെല്ലാം നൽകിയിട്ടുണ്ടെന്ന് ഷാജഹാൻ പറഞ്ഞു.
സൈബർ പൊലീസ് സ്റ്റേഷന് പുറത്ത് തമ്പടിച്ച പ്രാദേശിക സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ഷാജഹാനെതിരെ മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചു. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് ഷാജഹാന് നോട്ടീസ് നൽകിയിട്ടുണ്ട്. അധിക്ഷേപ പരാതിയിൽ അന്വേഷണം ഊർജിതമാണെന്നും മൊഴി നൽകിയിട്ടുണ്ടെന്നും കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. അതിനിടെ കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി പൊലീസിനോട് റിപ്പോർട്ട് തേടി.
Adjust Story Font
16

