Quantcast

വഖഫ് ഭേദഗതി; സുപ്രിംകോടതി ഇടപെടൽ സ്വാഗതാർഹമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

''വഖഫ് സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടുകയെന്നത് സമൂഹത്തിന്റെ പൊതുവായ ആവശ്യമാണ്''

MediaOne Logo

Web Desk

  • Published:

    15 Sept 2025 5:00 PM IST

വഖഫ് ഭേദഗതി; സുപ്രിംകോടതി ഇടപെടൽ സ്വാഗതാർഹമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ
X

തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി

തിരുവനന്തപുരം: രാജ്യത്തിന്റെ പൈതൃകങ്ങളേയും ഭരണഘടന ത്വതങ്ങളേയും നോക്കുകുത്തിയാക്കി കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിലെ ചില ഭാഗങ്ങൾ സ്റ്റേ ചെയ്ത സുപ്രിംകോടതി നടപടി സ്വാഗതാർഹമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ.

വഖഫ് സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടുകയെന്നത് സമൂഹത്തിന്റെ പൊതുവായ ആവശ്യമാണ്. ഈ വിഷയത്തിൽ സുപ്രിംകോടതിയുടെ ഇടപെടൽ മുസ്‌ലിം സമൂഹത്തിന് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് പ്രസിഡൻ്റ് കെ.പി അബൂബക്കർ ഹസ്രത്, ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ അഭിപ്രായപ്പെട്ടു.

'ബില്ലിന് പിന്നിലെ ഭരണഘടന വിരുദ്ധതയും മുസ്‌ലിം സമൂഹത്തിന്റെ ആശങ്കയും സുപ്രിംകോടതിക്ക് ബോധ്യപ്പെട്ടതായും, മതസ്വാതന്ത്ര്യത്തെയും വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തെയും ബാധിക്കാത്ത രീതിയിലുള്ള അന്തിമ തീരുമാനം സുപ്രിംകോടതിയിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും നേതാക്കൾ വ്യക്തമാക്കി.

TAGS :

Next Story