കോഴിക്കോട്ട് ചുമരെഴുതാൻ പോയ ദറസ് വിദ്യാർഥികൾക്ക് മർദനം; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ്
അടിക്കുകയും ചവിട്ടുകയും ചെമ്പുവള ഉപയോഗിച്ച് മർദിച്ചതായും വിദ്യാർഥികള്‍ പറയുന്നു

കോഴിക്കോട്:ചുമരെഴുതാന്‍ പോയ പള്ളി ദറസ് വിദ്യാർഥികള്‍ക്ക് മർദനം. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ചെറുവണ്ണൂരിലാണ് പ്രായപൂർത്തിയാകത്ത വിദ്യാർഥികള്‍ക്ക് മർദനമേറ്റത്. മർദനത്തില്‍ പരിക്കേറ്റ മുഹമ്മദ് ഉനൈസ്(17), മുഹമ്മദ് ശാമില്‍ (17) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സന്തോഷ് ചേകാത്ത, സുരേഷ് പഴയമഠത്തില്‍ താഴെമഠത്തില്‍ എന്നിവരാണ് മർദിച്ചതെന്ന് പരാതിയില്‍ പറയുന്നു.വീട്ടുകാരോട് അനുമതി വാങ്ങിയാണ് ചുമരെഴുതാന്‍ പോയതെന്നും എന്നാല്‍ ചുമരെഴുതിക്കൊണ്ടിക്കുന്ന സമയത്ത് ഇവരെത്തി അടിക്കുകയും ചവിട്ടുകയും ചെമ്പുവള ഉപയോഗിച്ച് മർദിച്ചതായും വിദ്യാർഥികള്‍ പറയുന്നു. പള്ളി ദർസിലെ അധ്യാപകന്‍ പരാതി ഇന്നലെ തന്നെ മേപ്പയൂർ പൊലീസില്‍ പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല.
Next Story
Adjust Story Font
16

