Quantcast

ഡി.സി.സി പട്ടിക വന്നു,ഇനി കെപിസിസി പുനസംഘടന: ആശങ്കയുമായി വീണ്ടും ഗ്രൂപ്പുകൾ

കടുംപിടുത്തം തുടരാനാണ് ഗ്രൂപ്പുകളുടെ നീക്കം. ഇല്ലെങ്കില്‍ വീണ്ടും സുധാകരനും സതീശനും കെ.സി വേണുഗോപാലും ചേര്‍ന്ന് വെട്ടിയൊതുക്കുമെന്ന ആശങ്കയും ഗ്രൂപ്പുകള്‍ക്കുണ്ട്.

MediaOne Logo

Web Desk

  • Published:

    30 Aug 2021 1:49 AM GMT

ഡി.സി.സി പട്ടിക വന്നു,ഇനി കെപിസിസി പുനസംഘടന: ആശങ്കയുമായി വീണ്ടും ഗ്രൂപ്പുകൾ
X

ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തിന് പിന്നാലെ കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കുന്ന ചര്‍ച്ചയിലേക്ക് താമസിയാതെ നേതൃത്വം കടക്കും. എന്നാല്‍ കടുംപിടുത്തം തുടരാനാണ് ഗ്രൂപ്പുകളുടെ നീക്കം. ഇല്ലെങ്കില്‍ വീണ്ടും സുധാകരനും സതീശനും കെ.സി വേണുഗോപാലും ചേര്‍ന്ന് വെട്ടിയൊതുക്കുമെന്ന ആശങ്കയും ഗ്രൂപ്പുകള്‍ക്കുണ്ട്.

കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിശ്ചയിക്കണം. ഡി.സി.സികളില്‍ അധ്യക്ഷന് പുറമേയുള്ള ഭാരവാഹികളെ കൂടി തീരുമാനിക്കണം. നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളികള്‍ തുടരുകയാണ്. ജംബോ പട്ടിക വേണ്ടെന്ന് കൂട്ടായി തന്നെ തീരുമാനിച്ചതാണ്. 51ല്‍ ഒതുങ്ങണം കമ്മറ്റി. കെ സുധാകരനും സതീശനും അടങ്ങുന്ന നേതൃത്വത്തിന്‍റെ നീക്കത്തിന് കാത്തിരിക്കുകയാണ് ഗ്രൂപ്പുകള്‍.

വെട്ടിയൊതുക്കാനാണ് ശ്രമമെങ്കില്‍ വെല്ലുവിളിച്ച് തന്നെ നില്‍ക്കാനാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ തീരുമാനം. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്ന് ഉറപ്പിച്ച് പരസ്പരം സഹകരണത്തിലേക്ക് ഗ്രൂപ്പുകള്‍ നീങ്ങുമെന്നത് ഉറപ്പ്. പരസ്യ പ്രതികരണത്തിലേക്ക് മുതിര്‍ന്ന നേതാക്കള്‍ ഒരു പോലെ നീങ്ങിയതും കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നതടക്കം മുന്നില്‍ കണ്ടാണ്.

തങ്ങളെ കേള്‍ക്കാതെ മുന്നോട്ട് പോയാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ഹൈക്കമാന്‍റിന് അടക്കം മുന്നറിയിപ്പ് നല്‍കുകയായിരുന്നു ലക്ഷ്യം. മറു ഭാഗത്ത് നിലവിലെ നേതൃത്വമാവട്ടെ ഡി.സി.സി അധ്യക്ഷന്‍മാരെ നിശ്ചയിക്കുന്നതില്‍ ഗ്രൂപ്പുകളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ വിള്ളല്‍ അടുത്ത ഘട്ടത്തിലും ആവര്‍ത്തിക്കാനും ശ്രമിക്കും.



TAGS :

Next Story