Quantcast

ഗണേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് ഡിസിസി മാര്‍ച്ച്

വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ചു

MediaOne Logo

Web Desk

  • Updated:

    2026-03-09 16:19:28.0

Published:

9 March 2026 9:48 PM IST

dcc march demanding kb ganesh kumars resignation
X

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. ഗണേഷ് കുമാറിനെ മോശം സാഹചര്യത്തില്‍ കണ്ടുവെന്നും മന്ത്രിയുടെ സ്റ്റാഫ് കയ്യേറ്റം ചെയ്തുവെന്നും ഭാര്യ പറഞ്ഞിരുന്നു. വാളകത്തെ വീട്ടില്‍ പോയപ്പോഴാണ് മന്ത്രിയെ പറയാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. മന്ത്രിയുടെ സ്റ്റാഫ് കയ്യേറ്റം ചെയ്‌തെന്നും സഹായത്തിന് പൊലീസിനെ വിളിച്ചെങ്കിലും പൊലീസ് സഹായിച്ചില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണിതെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. മുന്‍പും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തന്റെ വ്യക്തിജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവര്‍ക്കുമുണ്ട്. ഇനിയും തുടരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.



TAGS :

Next Story