'കണ്ണൂരിലെ സിപിഎം കോട്ടകൾ ഇളകും, തളിപ്പറമ്പ് പിടിക്കുമെന്നതിൽ സംശയമില്ല': ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്
വി.കുഞ്ഞികൃഷ്ണനുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ലെന്നും മാർട്ടിൻ ജോർജ്

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ സിപിഎം കോട്ടകൾ ഇളകുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. തളിപ്പറമ്പിൽ അട്ടിമറിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിൽ അടിയൊഴുക്കുണ്ടാകും. വി.കുഞ്ഞികൃഷ്ണനുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ല. കെ. സുധാകരൻ മത്സരിക്കുന്നതിൽ എഐസിസി തിരുമാനമെടുക്കുമെന്നും മാർട്ടിൻ ജോർജ് മീഡിയവണിനോട് പറഞ്ഞു.
കണ്ണൂർ മണ്ഡലത്തിലും അഴീക്കോടും വിജയം ഉറപ്പാണ്. പയ്യന്നൂരിൽ സിപിഎം വിമതൻ പോലും വിജയിക്കുകയാണ്. വി. കുഞ്ഞികൃഷ്ണനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

