Quantcast

'2023 ലെ ഏഴ് ശതമാനം DA കുടിശ്ശിക നൽകും'; കെഎസ്ഇബി ജീവനക്കാർക്ക് ക്ഷാമബത്ത നൽകാൻ അനുമതി

മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് സർക്കാരിന്റെ അനുമതി

MediaOne Logo

Web Desk

  • Published:

    29 Oct 2025 4:07 PM IST

2023 ലെ ഏഴ് ശതമാനം DA കുടിശ്ശിക നൽകും; കെഎസ്ഇബി ജീവനക്കാർക്ക് ക്ഷാമബത്ത നൽകാൻ അനുമതി
X

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർക്ക് ക്ഷാമബത്ത നൽകാൻ അനുമതിയായി. 2023ലെ ഏഴ് ശതമാനം ഡിഎ കുടിശ്ശിക നൽകാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് സർക്കാരിന്റെ അനുമതി.

ജീവനക്കാർക്ക് ക്ഷാമബത്ത നൽകാൻ സർക്കാർ അനുമതി നൽകാത്തതിനെതിരെ എഞ്ചിനിയേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നത് വേ​ഗത്തിലാക്കുക എന്നതായിരുന്നു പ്രധാനമായും ആവശ്യം. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇവരുടെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി മീഡിയവൺ വാർത്ത കൊടുത്തിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരിന്റെ അനുമതി. 2023 ജനുവരിയിലെ നാല് ശതമാനവും ജൂലൈയിലെ മൂന്ന് ശതമാനവും ചേർത്ത് ഏഴ് ശതമാനം ക്ഷാമബത്ത രണ്ട് ഘഡുക്കളായിട്ട് നൽകാനാണ് തീരുമാനം. അതോടൊപ്പം, സമരം തുടരുന്ന ഐഎൻടിയുസി, സിഎൽടിയു സംയുക്ത സമരസമിതിയുമായി ചർച്ച നടത്താനും വൈദ്യുതമന്ത്രി സന്നദ്ധത അറിയിച്ചിട്ടുണ്ട്. നവംബർ 3ന് വൈകിട്ട് ചർച്ച നടത്തും.

TAGS :

Next Story