റോഡ് നിർമാണത്തിനിടെ നിർമിച്ച കലുങ്കില്‍ വീണ് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം
വടകര വില്യാപ്പള്ളി സ്വദേശി ഏലത്ത് മൂസയാണ് മരിച്ചത്

കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ ജയകേരള കലാവേദിക്ക് സമീപം പ്രവൃത്തി നടക്കുന്ന ഓവ് പാലത്തില്‍ വീണ നിലയില്‍ രാത്രി കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈകിട്ട് ആറ് മണിയോടെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി കടയിലേക്കിറങ്ങിയ ഇയാളെ രാത്രി 11നാണ് നാട്ടുകാര്‍ ഓവ് ചാലില്‍ നിന്ന് കണ്ടെത്തിയത്. തല കലുങ്കിലേക്ക് പതിച്ചിരിക്കുന്ന നിലയിലാണുണ്ടായിരുന്നത്. അബദ്ധത്തില്‍ വീണതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ വടകര ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16

