ഇടുക്കിയിലെ നവജാത ശിശുവിൻ്റെ മരണം; കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയതെന്ന് പൊലീസ്
ജാർഖണ്ഡ് സ്വാദേശി പൂനം സോറനെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: ഇടുക്കി ഖജനാപ്പാറയിലെ നവജാത ശിശുവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. ജാർഖണ്ഡ് സ്വാദേശി പൂനം സോറനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവിച്ചയുടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെയാണ് അരമനപ്പാറ എസ്‌റ്റേറ്റിലെ ഏലത്തോട്ടത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. അരമനപ്പാറ എസ്‌റ്റേറ്റിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് നായ്ക്കൾ കടിച്ച് കീറിയ നിലയിലയിൽ മൃതദേഹം കണ്ടത്.
Next Story
Adjust Story Font
16

