Quantcast

ഒരു വയസുകാരന്റെ മരണം: മഞ്ഞപിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

മഞ്ഞപിത്തം ബാധിച്ചതിനെ തുടര്‍ന്നാണ് മരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Published:

    30 Jun 2025 3:40 PM IST

ഒരു വയസുകാരന്റെ മരണം: മഞ്ഞപിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്
X

മലപ്പുറം: മലപ്പുറം പാങ്ങില്‍ രക്ഷിതാക്കള്‍ ചികിത്സ നിഷേധിച്ചെന്ന് ആരോപണമുയര്‍ന്ന ഒരു വയസുകാരന്റെ മരണം മഞ്ഞപിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം കൂടി ലഭിച്ചതിന് ശേഷം പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കും.

രണ്ടു ദിവസത്തിനകം ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം ലഭിക്കുമെന്നാണ് വിവരം. കുഞ്ഞിന് നേരത്തെ മഞ്ഞപിത്തമുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിരുന്നു. അസുഖം മാറിയതാണെന്നാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്. മഞ്ഞപിത്തം ബാധിച്ചപ്പോള്‍ കുഞ്ഞിന് മതിയായ ചികിത്സ നല്‍കിയിരുന്നില്ല.

വീട്ടില്‍ നിന്നുള്ള ചികിത്സ മാത്രമാണ് കുഞ്ഞിന് നല്‍കിയത്. അതിനാല്‍ തന്നെ നേരത്തെയുള്ള രോഗം തന്നെയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മോഡേണ്‍ മെഡിസിനെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.

TAGS :

Next Story