മലപ്പുറത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ള സ്ത്രീയുടെ മരണം; പരിശോധനാ ഫലം നെഗറ്റീവ്
നിപ സമ്പർക്കപ്പട്ടികയിൽ ഇപ്പോൾ 498 പേരാണ് ഉള്ളത്

മലപ്പുറം: മലപ്പുറത്ത് മരിച്ച നിപ സമ്പർക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാഫലം നെഗറ്റീവ്. നിപ സമ്പർക്കപ്പട്ടികയിൽ ആകെ 498 പേരാണ് ഉള്ളത്, ഇതിൽ 203 പേരും മലപ്പുറത്ത് നിന്നാണ്. സെപ്റ്റംബർ വരെ നിപ കലണ്ടർ പ്രകാരമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം.
പരപ്പനങ്ങാടി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. സമ്പർക്കപ്പട്ടികയിലുള്ള വ്യക്തിയായതിനാൽ മരണപ്പെട്ട സ്ത്രീയുടെ സംസ്‌കാര നടപടികൾ ആരോഗ്യവകുപ്പ് തടഞ്ഞിരുന്നു. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ ചടങ്ങുകൾ നടത്താൻ അനുവദിക്കുകയുള്ളുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Next Story
Adjust Story Font
16

