Quantcast

എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യ ഹൈക്കോടതിയിലേക്ക്

അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ദിവ്യയെ വേട്ടയാടുന്നതെന്ന് അഭിഭാഷകൻ

MediaOne Logo

Web Desk

  • Updated:

    2025-07-19 09:21:49.0

Published:

19 July 2025 12:27 PM IST

എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യ ഹൈക്കോടതിയിലേക്ക്
X

കണ്ണൂര്‍:എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകൻ അഡ്വ.കെ വിശ്വൻ.

നവീൻ ബാബു കുറ്റസമ്മതം നടത്തി എന്ന കലക്ടറുടെ മൊഴിയുണ്ട്. അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ദിവ്യ ക്രൂശിക്കപ്പെട്ടത്. ടി.വി പ്രശാന്ത് വഴി നവീൻ ബാബു പി.പി ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അഡ്വ കെ.വിശ്വൻ പറഞ്ഞു.

ദിവ്യക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടാകും.പണം വാങ്ങി എന്നതിൽ കുറ്റപത്രത്തിൽ നേരിട്ട് തെളിവില്ല, എന്നാൽ അതിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്,സാക്ഷ്യമൊഴികളും സാഹചര്യ തെളിവുകളും നവീൻ ബാബു കൈക്കൂലി വാങ്ങി എന്നത് സ്ഥിരീകരിക്കുന്നെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം, നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മൊഴികളിലേറെയും പി.പി ദിവ്യക്ക് അനുകൂലമാണ്. ആത്മഹത്യക്ക് മുൻപ് നവീൻ ബാബു ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചന്നാണ് സാക്ഷിമൊഴി. തന്നെ ഇടനിലക്കാരനാക്കാൻ നവീൻ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് ആരോപിക്കുന്നത്.


TAGS :

Next Story