Quantcast

തിരുവനന്തപുരം കഴക്കൂട്ടത്തെ നാലു വയസുകാരൻ്റെ മരണം കൊലപാതകം

ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടത്

MediaOne Logo

Web Desk

  • Updated:

    2025-12-29 12:03:35.0

Published:

29 Dec 2025 5:31 PM IST

തിരുവനന്തപുരം കഴക്കൂട്ടത്തെ നാലു വയസുകാരൻ്റെ മരണം കൊലപാതകം
X

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തെ നാലു വയസ്സുകാരൻ്റെ മരണം കൊലപാതകം. പശ്ചിമബംഗാൾ സ്വദേശി മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദറാണ് മരിച്ചത്.

കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴക്കൂട്ടത്തെ ലോഡ്ജിലായിരുന്നു ഇവർ താമസിച്ച് വരുന്നിരുന്നത്. കുഞ്ഞിൻറെ അമ്മയെയും സുഹൃത്തിനെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ വൈകീട്ട് ആറു മണിയോടു കൂടിയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. മെഡിക്കൽ കോളജിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടത്. കയറോ തുണിയോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചത് പോലുള്ള പാടുകളാണ് കുട്ടിയുടെ കഴുത്തിൽ കണ്ടത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, സംശയം തോന്നിയതിനെ തുടർന്ന് കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയും കസ്റ്റഡിയിൽ എടുത്തത്.

TAGS :

Next Story