Quantcast

മോഡലുകളുടെ മരണം: കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും

ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യതയ്ക്ക് വേണ്ടിയാണ് ഡിവിആർ ഒളിപ്പിച്ചതെന്ന് ഹോട്ടൽ ഉടമ

MediaOne Logo

Web Desk

  • Updated:

    2021-11-17 02:50:42.0

Published:

17 Nov 2021 12:51 AM GMT

മോഡലുകളുടെ മരണം: കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും
X

മുൻ മിസ് കേരള അടക്കമുള്ള മോഡലുകളുടെ അപകട മരണത്തിൽ ദുരൂഹതകളില്ലെന്നും കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലിസ്. ഏറെ ദുരൂഹതകളും ചോദ്യങ്ങളും ഉയർന്ന കാർ അപകടം അമിതവേഗം കൊണ്ടു മാത്രം സംഭവിച്ചതാണെന്ന നിഗമനത്തിലാണ് പൊലിസ്. അപകടം സംബന്ധിച്ച നിർണായകമായ ചോദ്യം ചെയ്യലും സിസിടിവി ദൃശ്യങ്ങളുടെ പരിശോധനകൾക്കും ശേഷമാണ് സംഭവത്തിൽ ദുരൂഹതകൾ ഇല്ലെന്ന് പൊലിസ് പറയുന്നത്. മോഡലുകൾ പങ്കെടുത്ത ഡി.ജെ. പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ ഇന്നലെ മണിക്കൂറുകളാണ് ചോദ്യം ചെയ്തത്. കാണാതായ ഡി വി ആറുകളും അന്വേഷണസംഘത്തിന് മുന്നിലെത്തി. എന്നാൽ ഇതിൽ ദുരൂഹമായി ഒന്നുമില്ലെന്നാണ് പൊലിസ് പറയുന്നത്. ആവശ്യമെങ്കിൽ റോയിയെ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും. കേസുമായി ബന്ധപ്പെട്ട് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം പറയുന്നു.

പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യതയ്ക്ക് വേണ്ടിയാണ് ഡിവിആർ ഒളിപ്പിച്ചതെന്നാണ് ഹോട്ടൽ ഉടമ പൊലിസിനോട് പറഞ്ഞത്. അപകടത്തിൽ മരിച്ച അൻസി കബീറിന്റെ പിതാവ് അബ്ദുൽ കബീറും ബന്ധുക്കളും കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടിരുന്നു. മരണത്തിലെ ദുരൂഹത നീക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം.

TAGS :

Next Story