സ്വകാര്യ കമ്പനി മാനേജറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കഴിഞ്ഞ ദിവസമാണ് വെമ്പായം നെടുവേലിയിൽ സജീവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

തിരുവനന്തപുരത്തെ ഗ്രാനൈറ്റ്, ടൈൽസ് കമ്പനി മാനേജർ സജീവിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ്. സിസിടിവി ദൃശ്യങ്ങളും ആത്മഹത്യാക്കുറിപ്പും പരിശോധിച്ച ശേഷമാണ് പൊലീസ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസമാണ് വെമ്പായം നെടുവേലിയിൽ സജീവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സവാരിക്ക് പോയതായിരുന്നു സജീവ്. തൊട്ടടുത്ത റബ്ബർ തോട്ടത്തിലാണ് വയറിങ്ങിന് ഉപയോഗിക്കുന്ന ടാഗുകൾ കഴുത്തിൽ ചുറ്റിയ നിലയിൽ മൃതദേഹം കിടന്നിരുന്നത്. ബന്ധുക്കൾ ദുരൂഹതയാരോപിച്ച് പരാതി നൽകിയതോടെ പൊലീസ് വിശദമായ പരിശോധന നടത്തി.
ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് സജീവ് ടാഗുകൾ എടുക്കുന്ന സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചു. സ്ഥാപനത്തിൽനിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തി. സജീവ് പണം കൊടുക്കാനുള്ളവരുടെ പേരും ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നു. ഇതോടെയാണ് സാമ്പത്തിക ബാധ്യതമൂലമുള്ള ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസെത്താൻ കാരണം. എന്നാൽ സജീവ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന ബന്ധുക്കളുടെ മൊഴി കണക്കിലെടുത്ത് പൊലീസ് വിശദമായ അന്വേഷണം നടത്തും.
Adjust Story Font
16

