Quantcast

പാലക്കാട് മെഡിക്കൽ കോളേജിന്‍റെ ഭൂമി നഗരസഭക്ക് കൈമാറാൻ തീരുമാനം

സെപ്റ്റേജ് ട്രീന്‍റ്മെന്‍റ് പ്ലാന്‍റിനായാണ് 70 സെന്‍റ് ഭൂമി കൈമാറാൻ തീരുമാനിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-07-12 05:24:24.0

Published:

12 July 2021 3:47 AM GMT

പാലക്കാട് മെഡിക്കൽ കോളേജിന്‍റെ ഭൂമി  നഗരസഭക്ക് കൈമാറാൻ തീരുമാനം
X

പട്ടികജാതി വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജിന്‍റെ ഭൂമി പാലക്കാട് നഗരസഭക്ക് കൈമാറാൻ തീരുമാനം. സെപ്റ്റേജ് ട്രീന്‍റ്മെന്‍റ് പ്ലാന്‍റിനായാണ് 70 സെന്‍റ് ഭൂമി കൈമാറാൻ തീരുമാനിച്ചത്. മെഡിക്കൽ കോളേജിന്‍റെ ഭൂമി നഗരസഭക്ക് കൈമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് പട്ടികജാതി കമ്മീഷൻ അംഗം എസ്. അജയകുമാർ പറഞ്ഞു.

അമൃത് പദ്ധതി പ്രകാരം പാലക്കാട് നഗരസഭ തുടങ്ങുന്ന കക്കൂസ് മാലിന്യം സംസ്ക്കരിക്കുന്ന പ്ലാന്‍റിനാണ് ഭൂമി വിട്ട് നൽകാൻ തീരുമാനിച്ചത്. പട്ടികജാതി വകുപ്പ് മന്ത്രിയുടെ ഓഫീസ് പോലും അറിയാതെയാണ് ഉദ്യോഗസ്ഥ തലത്തിൽ തീരുമാനം എടുത്തതെന്നാണ് സൂചന. നഗരസഭയുടെ സ്വന്തം ഭൂമി തന്നെ ധാരാളം ഉണ്ടെന്നിരിക്കെയാണ് പട്ടികജാതി വകുപ്പ് കീഴിലെ മെഡിക്കൽ കോളേജ് ഭൂമി വിട്ടു നൽകാൻ തീരുമാനിച്ചത്.



TAGS :

Next Story