Quantcast

എം.ജി സര്‍വകലാശാലയുടെ അവഗണന തുടരുന്നു; ദീപ പി. മോഹന്‍ നിരാഹാര സമരത്തിലേക്ക്

പത്ത് വർഷം പിന്നിട്ടിട്ടും ഗവേഷണം പൂർത്തിയാക്കാൻ സർവകലാശാല അവസരം ഒരുക്കുന്നില്ലെന്നാണ് പരാതി.

MediaOne Logo

Web Desk

  • Updated:

    2021-10-27 01:49:09.0

Published:

27 Oct 2021 1:44 AM GMT

എം.ജി സര്‍വകലാശാലയുടെ അവഗണന തുടരുന്നു; ദീപ പി. മോഹന്‍ നിരാഹാര സമരത്തിലേക്ക്
X

ദലിത് ഗവേഷക ദീപ പി മോഹനോടുള്ള എം ജി സർവകലാശാല അധികൃതരുടെ അനീതി തുടരുന്നു. പത്ത് വർഷം പിന്നിട്ടിട്ടും ഗവേഷണം പൂർത്തിയാക്കാൻ സർവ്വകലാശാല അവസരം ഒരുക്കുന്നില്ലെന്നാണ് പരാതി. ഹൈക്കോടതിയുടേയും എസ്.സി, എസ്.ടി കമ്മീഷന്റെയും നിർദേശങ്ങളും സർവകലാശാല കാറ്റിൽ പറത്തി. ഇതോടെ നിരാഹാര സമരം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ദീപ. ഭീം ആർമി പിന്തുണയ്ക്കും.

2011ലാണ് ദീപാ പി മോഹൻ നാനോ സയൻസിൽ എംഫിലിന് പ്രവേശം നേടിയത്. തുടർന്ന് 2014ൽ ഗവേഷണവും തുടങ്ങി. പക്ഷേ, ദലിത് വിദ്യാർത്ഥിയായ ദീപക്ക് ഗവേഷണം പൂർത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിച്ചില്ല. നിലവില്‍ സിന്‍ഡിക്കേറ്റ് അംഗം നന്ദകുമാറും വി.സി സാബു തോമസുമായിരുന്നു പ്രതിസ്ഥാനത്ത്.

ജാതീ യമായ വേർതിരിവ് കാട്ടിയെന്ന് ആരോപിച്ച് ദീപ നല്‍കിയ പരാതിയിൽ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഹൈക്കോടതിയും വിഷയത്തിൽ ഇടപ്പെട്ടു. ഗവേഷണം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സൗകര്യവും നല്‍കണമെന്നായിരുന്നു എസ്.സി, എസ്.ടി കമ്മീഷന്‍റെ ഉത്തരവ്. ചാൻസിലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. ചാൻസിലറെ നേരിട്ട് കാണാൻ ശ്രമിച്ചതിന് ഗാന്ധി നഗർപോലീസ് ദീപയെ കരുതൽ തടങ്കലിൽ വെക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story