Quantcast

നിരാഹാര സമരം അട്ടിമറിക്കാന്‍ സര്‍വകലാശാല ശ്രമിച്ചു: ദീപ പി മോഹനന്‍

എന്ത് ന്യായത്തിന്‍റെ അടിസ്ഥാനത്തിലാണ് നന്ദകുമാർ കളരിക്കല്‍ ഹൈക്കോടതിയില്‍ പോകുന്നതെന്ന് ദീപ പി മോഹനന്‍

MediaOne Logo

Web Desk

  • Updated:

    2021-11-10 06:17:45.0

Published:

10 Nov 2021 5:58 AM GMT

നിരാഹാര സമരം അട്ടിമറിക്കാന്‍ സര്‍വകലാശാല ശ്രമിച്ചു: ദീപ പി മോഹനന്‍
X

എം ജി സർവകലാശാലയിലെ നാനോ സെന്‍റര്‍ മേധാവി ഡോ. നന്ദകുമാര്‍ കളരിക്കലിനെതിരെ ഗവേഷക ദീപ പി മോഹനൻ. എന്ത് ന്യായത്തിന്‍റെ അടിസ്ഥാനത്തിലാണ് നന്ദകുമാർഹൈക്കോടതിയില്‍ പോകുന്നതെന്ന് ദീപ ചോദിച്ചു. നന്ദകുമാറിനെതിരെയുള്ള സര്‍വകലാശാല സമിതി റിപ്പോര്‍ട്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നിരാഹാര സമരം അട്ടിമറിക്കാന്‍ സര്‍വകലാശാല ശ്രമിച്ചിട്ടിട്ടുണ്ട്. വിഷയത്തിൽ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നും തനിക്ക് അനുവദിച്ച കാലാവധിക്കു മുന്‍പ് ഗവേഷണം തീര്‍ക്കാനാവുമെന്നും ദീപ മീഡിയാ വണിനോട് പറഞ്ഞു.

പതിനൊന്ന് ദിവസമായി സര്‍വകലാശാലക്ക് മുന്നില്‍ സമരം ചെയ്തുവന്ന ദലിത് ഗവേഷക ദീപ പി മോഹനന്‍ കഴിഞ്ഞ ദിവസമാണ് സമരം അവസാനിപ്പിച്ചത്. എം.ജി സർവകലാശാല ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് സർവ്വകലാശാല ദീപയ്ക്ക് കൈമാറി. നാനോ സെന്‍ററില്‍ നിന്ന് അധ്യാപകൻ നന്ദകുമാറിനെ മാറ്റി. ഇദ്ദേഹത്തെ ഫിസിക്സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. മുമ്പ് മേൽനോട്ടം വഹിച്ചിരുന്ന അധ്യാപകൻ രാധാകൃഷ്ണന് തന്നെ വീണ്ടും മേൽനോട്ട ചുമതല നൽകി.


TAGS :

Next Story