Quantcast

'ജനവിരുദ്ധ നടപടികളില്‍ സര്‍ക്കാരിനെതിരെ വിമോചനസമരങ്ങള്‍‌ അനിവാര്യം'; കെ റെയിലില്‍ വിമര്‍ശനവുമായി ദീപിക

കര്‍ഷക സമരവും വിമോചന സമരമായിരുന്നു. ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ വിവേകം കാണിച്ചെന്നും ദീപിക ലേഖനം

MediaOne Logo

ijas

  • Updated:

    2022-03-27 10:56:06.0

Published:

27 March 2022 10:13 AM GMT

ജനവിരുദ്ധ നടപടികളില്‍ സര്‍ക്കാരിനെതിരെ വിമോചനസമരങ്ങള്‍‌ അനിവാര്യം; കെ റെയിലില്‍ വിമര്‍ശനവുമായി ദീപിക
X

കെ റെയിൽ സമരങ്ങൾക്കെതിരായ സി.പി.എം വിമർശനങ്ങൾക്ക് മറുപടിയുമായി ദീപികയിൽ ലേഖനം. ജനവിരുദ്ധ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമ്പോള്‍ വിമോചനസമരങ്ങള്‍‌ അനിവാര്യമാണ്. കര്‍ഷക സമരവും വിമോചന സമരമായിരുന്നുവെന്നും ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ വിവേകം കാണിച്ചെന്നും ലേഖനത്തില്‍ പറയുന്നു. 'വിമോചനസമരങ്ങള്‍ ഉണ്ടാവണം' എന്ന തലക്കെട്ടോടെയാണ് ദീപികയിലെ ലേഖനം. വിമോചനസമരങ്ങളെ ജനാധിപത്യത്തിന്‍റെ കരുത്തെന്നാണ് ദീപിക ലേഖനം വിലയിരുത്തിയിരിക്കുന്നത്.

ഇ.എം.എസ് സര്‍ക്കാരിനെതിരെ നടന്ന സമരം മാത്രമല്ല വിമോചന സമരം. ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിനെതിരെ നടന്ന സമരത്തെയും ചൈനയിലെ ടിയാന്‍മെന്‍ സ്ക്വയറില്‍ നടന്ന പ്രക്ഷോഭത്തെയും വിമോചനസമരങ്ങളോടാണ് ലേഖനത്തില്‍ ഉപമിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിനെതിരെ കേരളത്തിലെ ജനങ്ങള്‍ തിരിയുമ്പോള്‍ വിമോചന സമരം വരുന്നേയെന്ന് പ്രചരിപ്പിക്കുന്നു. കെ റെയില്‍ സമരത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി വിമോചന സമരത്തിന്‍റെ ശംഖൊലിയോ എന്നാണ് വിശേഷിപ്പിച്ചത്. വിമോചന​സമരം എന്നു കേട്ടാൽ എന്തോ തെറ്റു ചെയ്ത ചിന്തയാണ് കേരളത്തിലെ കോണ്‍ഗ്രസിലുള്ള ചില വിപ്ലവകാരികള്‍ക്കുള്ളത്. അതിനാല്‍ ഈ വായ്ത്താരി വന്നാല്‍ രണ്ട് ദിവസത്തേക്ക് ഏത് സമരമുഖത്ത് നിന്നും അവര്‍ പിന്‍വാങ്ങും. കമ്യൂണിസ്റ്റുകാര്‍ പറയുന്നതാണ് പുരോഗമനം എന്ന കോണ്‍ഗ്രസിലെ ചിലര്‍ക്കുള്ള തെറ്റിദ്ധാരണയാണ് ഇതിന് കാരണമെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

അടുത്ത കാലത്തായി ജനങ്ങള്‍ ജയിച്ച വിമോചന സമരമായിരുന്നു ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരം. ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ മോദി സര്‍ക്കാര്‍ വിവേകം കാട്ടിയെന്നും ലേഖനത്തില്‍ പറയുന്നു. ഒരായുസ്സ് കൊണ്ട് കെട്ടിപ്പൊക്കിയതെല്ലാം മഞ്ഞ കുറ്റി സ്ഥാപിച്ച് ഏറ്റെടുക്കാമെന്ന് ആര് കരുതിയാലും ജനം എതിരാകും. കുറ്റി പറിച്ചാല്‍ അടിമേടിക്കും എന്ന് പറയുന്ന മന്ത്രി സര്‍ക്കാരിനെ സഹായിക്കുകയല്ല എരിതീയില്‍ എണ്ണ ഒഴിക്കുകയാണ്. ജീവിതം നഷ്ടപ്പെടുന്നു എന്ന് കരുതി നിരത്തിലിറങ്ങിവര്‍ ഓടില്,ഓടാനാവില്ല. വിമോചനസമരകാലത്ത് അങ്കമാലിയിലും വെട്ടുകാടും ഒക്കെ കണ്ടതല്ലേ എന്ന വരികളോടെയാണ് ലേഖനം അവസാനിക്കുന്നത്.

TAGS :

Next Story