Quantcast

'ക്രൈസ്തവരെ ലക്ഷ്യമിട്ട് നിയമങ്ങളും ഭേദഗതികളും കൊണ്ടുവരുന്നു'; ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ ദീപിക

ക്രൈസ്തവ സാന്നിധ്യം ആവശ്യമാണെന്ന് പലതവണ പറഞ്ഞെങ്കിലും കേന്ദ്രം അതിനു വില നൽകിയില്ല

MediaOne Logo

Web Desk

  • Published:

    31 March 2026 9:40 AM IST

ക്രൈസ്തവരെ ലക്ഷ്യമിട്ട് നിയമങ്ങളും ഭേദഗതികളും കൊണ്ടുവരുന്നു; ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ ദീപിക
X

കൊച്ചി: ബിജെപിക്കും കേന്ദ്ര സർക്കാരിനും കത്തോലിക്കാ സഭ മുഖപത്രം ദീപികയിലെ മുഖപ്രസംഗത്തിൽ രൂക്ഷ വിമർശനം. ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവർക്ക് പ്രാതിനിധ്യമില്ലെന്നും കോടതി ഇടപെടൽ ഇല്ലെങ്കിൽ ന്യൂനപക്ഷങ്ങളുടെ നീതി അപ്രാപ്യമാകുന്ന ഭരണകാലമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ക്രൈസ്തവ സാന്നിധ്യം ആവശ്യമാണെന്ന് പലതവണ പറഞ്ഞെങ്കിലും കേന്ദ്രം അതിനു വില നൽകിയില്ല. ക്രൈസ്തവരെ ലക്ഷ്യമിട്ട് നിയമങ്ങളും ഭേദഗതികളും കൊണ്ടുവരികയാണ് കേന്ദ്രസർക്കാരെന്നും ദീപിക കുറ്റപ്പെടുത്തുന്നു.

ഒ​രു​വ​ശ​ത്ത് സം​ഘ​പ​രി​വാ​റി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളും, മ​റു​വ​ശ​ത്ത് മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന​നി​യ​മം, എ​ഫ്സി​ആ​ർ​എ തു​ട​ങ്ങി ക്രൈ​സ്ത​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി​യു​ള്ള നി​യ​മ​ങ്ങ​ളും ഭേ​ദ​ഗ​തി​ക​ളും ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കെ, ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ​ത​ന്നെ കേ​വ​ല​മൊ​രു ഔ​ദ്യോ​ഗി​ക​ത​യാ​യി ചു​രു​ങ്ങി​ക്ക​ഴി​ഞ്ഞു. എ​ങ്കി​ലും, ബി​ജെ​പി ഭ​ര​ണ​ത്തി​ൽ നി​ര​ന്ത​രം പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ‘മ​ൻ കി ​ബാ​ത്തു’​ക​ളി​ൽ വി​ട്ടു​പോ​കു​ന്ന​വ ചൂ​ണ്ടി​ക്കാ​ണി​ക്കാ​തെ വ​യ്യ. മു​സ്‌​ലിം, പാ​ഴ്സി മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ര​ണ്ടു​പേ​രെ ക​ഴി​ഞ്ഞ​ദി​വ​സം ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ൽ നി​യ​മി​ച്ചെ​ങ്കി​ലും ക്രൈ​സ്ത​വ പ്ര​തി​നി​ധി​യി​ല്ല.

ലോ​ക്സ​ഭ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​വ​ത​രി​പ്പി​ച്ച എ​ഫ്സി​ആ​ർ​എ (വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ) ഭേ​ദ​ഗ​തി ബി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ, പ്ര​ത്യേ​കി​ച്ച് ന്യൂ​ന​പ​ക്ഷ വേ​ട്ട​യ്ക്കു​ള്ള മ​റ്റൊ​രു മാ​ര​കാ​യു​ധ​മാ​ണ്. വി​ദേ​ശ​ഫ​ണ്ട് സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ എ​ഫ്സി​ആ​ർ​എ ലൈ​സ​ൻ​സ് പു​തു​ക്കി​ക്കി​ട്ടാ​തി​രി​ക്കു​ക​യോ റ​ദ്ദാ​ക്കി​യ ലൈ​സ​ൻ​സ് പു​നഃ​സ്ഥാ​പി​ക്കാ​തി​രി​ക്കു​ക​യോ നി​ല​വി​ലു​ള്ള ലൈ​സ​ൻ​സ് സ​റ​ണ്ട​ർ ചെ​യ്യു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​ത്ത​രം ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു വി​ക​സി​പ്പി​ച്ചി​ട്ടു​ള്ള ആ​സ്തി​ക​ൾ സ​ർ​ക്കാ​രി​നു ക​ണ്ടു​കെ​ട്ടാ​മെ​ന്നാ​ണ് ഭേ​ദ​ഗ​തി.

കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​മാ​യി​ട്ടു​പോ​ലും ഒ​രു മ​റ​യു​മി​ല്ലാ​തെ ഇ​ത്ത​രം അ​ജ​ൻ​ഡ​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഇ​തു സൂ​ച​ന​യ​ല്ല, കൃ​ത്യ​മാ​യ സ​ന്ദേ​ശ​മാ​ണ്. സം​ഘ​പ​രി​വാ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ, മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം, എ​ഫ്സി​ആ​ർ​എ, ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ലെ അം​ഗ​ത്വ​നി​ഷേ​ധം... ക്രൈ​സ്ത​വ​രെ​ക്കു​റി​ച്ചു ബി​ജെ​പി ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നു പ​റ​യാ​നാ​കി​ല്ലെന്നും ലേഖനത്തിൽ പറയുന്നു.



TAGS :

Next Story