Quantcast

'രാഷ്ട്രവന്ദനത്തിലേക്ക് ഒരു മതത്തിന്‍റെ ഈശ്വരവന്ദനം ഉള്‍പ്പെടുത്തിയത് ധ്രുവീകരണത്തിന്'; വന്ദേമാതരം നിര്‍ബന്ധമാക്കിയതിനെതിരെ ദീപിക

മ​ഹാ​ന്മാ​രാ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര​നേ​താ​ക്ക​ളും ഭ​ര​ണ​ഘ​ട​നാ ​ശി​ൽ​പി​ക​ളും ഒ​ഴി​വാ​ക്കി​യ​ത് ഇ​ന്ന് എ​ൻ​ഡി​എ സ​ർ​ക്കാ​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​ണ്

MediaOne Logo

Web Desk

  • Published:

    14 Feb 2026 2:46 PM IST

രാഷ്ട്രവന്ദനത്തിലേക്ക്  ഒരു മതത്തിന്‍റെ ഈശ്വരവന്ദനം  ഉള്‍പ്പെടുത്തിയത് ധ്രുവീകരണത്തിന്; വന്ദേമാതരം നിര്‍ബന്ധമാക്കിയതിനെതിരെ ദീപിക
X

കൊച്ചി: വന്ദേമാതരം നിര്‍ബന്ധമാക്കിയതിനെതിരെ കത്തോലിക്കാ സഭ മുഖപത്രം ദീപിക. എല്ലാവരും നടത്തേണ്ട രാഷ്ട്രവന്ദനത്തിലേക്ക് ഒരു മതത്തിന്‍റെ ഈശ്വരവന്ദനം ഉള്‍പ്പെടുത്തിയത് ധ്രുവീകരണത്തിനാണെന്ന് വിമർശനം. ഇന്ത്യയുടെ മതേതര ചട്ടക്കൂടിനെ ദുര്‍ബലമാക്കുന്ന പിന്നോട്ടുള്ള ചുവടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മ​ഹാ​ന്മാ​രാ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര​നേ​താ​ക്ക​ളും ഭ​ര​ണ​ഘ​ട​നാ ​ശി​ൽ​പി​ക​ളും ഒ​ഴി​വാ​ക്കി​യ​ത് ഇ​ന്ന് എ​ൻ​ഡി​എ സ​ർ​ക്കാ​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​ണ്. ഒ​രു ബ​ഹു​സ്വ​ര രാ​ജ്യ​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ത്ത തീ​രു​മാ​നം. ദേ​ശീ​യ​ഗാ​ന​ത്തി​നു തു​ല്യ​മാ​യ പ​ദ​വി ദേ​ശീ​യ​ഗീ​ത​ത്തി​നു​മു​ണ്ടെ​ന്ന് ഭ​ര​ണ​ഘ​ട​നാ അ​സം​ബ്ലി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​താ​ണ്. പ​ക്ഷേ, കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച്, ദേ​ശീ​യ​നേ​താ​ക്ക​ൾ ഒ​ഴി​വാ​ക്കി​യ നാ​ലു ഖ​ണ്ഡ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ മൂ​ന്നു മി​നി​റ്റും 10 സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള ആ​റു ഖ​ണ്ഡ​ങ്ങ​ളും ഇ​നി ആ​ല​പി​ക്ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ടു ധ്രു​വീ​ക​ര​ണ​ത്തി​നു സ​ഹാ​യി​ച്ചേ​ക്കാ​മെ​ന്ന​ല്ലാ​തെ, രാ​ജ്യ​ത്തി​നോ ജ​നാ​ധി​പ​ത്യ​ത്തി​നോ മ​തേ​ത​ര​ത്വ​ത്തി​നോ ഒ​രു ഗു​ണ​വും ഇ​തു​കൊ​ണ്ട് ല​ഭി​ക്കി​ല്ല. ഈ ​രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ ഒ​ന്നി​പ്പി​ച്ച്, സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ന​ടു​നാ​യ​ക​ത്വം വ​ഹി​ച്ച​ത് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സാ​ണെ​ന്ന ച​രി​ത്രം ന​മു​ക്കി​നി മാ​റ്റാ​നാ​കി​ല്ല. ഹി​ന്ദു​ത്വ​യു​ടെ അ​ക്കാ​ല​ത്തെ പ​ങ്ക് അ​ത്ര അ​ഭി​മാ​നാ​ർ​ഹ​മാ​യി ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല. ഹി​ന്ദു​ത്വ​യു​ടെ ആ ​വി​ചാ​ര​ധാ​ര​ക​ളി​ൽ​നി​ന്ന​ക​ന്ന്, ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തി​ന്‍റെ പു​തി​യ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ അ​നു​ഭ​വ​പ്പെ​ടു​ന്ന പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കു​ക​യു​മാ​ണു വേ​ണ്ട​ത്.

TAGS :

Next Story