Quantcast

'ലേഖനം ക്രൈസ്തവരുടെ സംഭാവനകളെ വക്രീകരിക്കുന്നത്'; ഓര്‍ഗനൈസറിന് മറുപടിയുമായി ദീപിക

ചർച്ച് ബില്ല് വഴിയാണ് സഭക്ക് ഭൂമി കിട്ടിയെന്ന വാദം നുണയാണെന്നും ദീപികയിലെ മുഖപ്രസംഗത്തിൽ വിമർശനം

MediaOne Logo

Web Desk

  • Updated:

    2025-04-10 05:05:33.0

Published:

10 April 2025 9:03 AM IST

Deepika editorial
X

കൊച്ചി: സർക്കാരുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുള്ളത് കത്തോലിക്ക സഭയ്ക്കാണെന്ന ആർഎസ്എസ് മുഖപത്രം ഓർഗനൈസറിന്‍റെ ലേഖനത്തിന് മറുപടിയുമായി ദീപിക. ലേഖനം ക്രൈസ്തവരുടെ സംഭാവനകളെ വക്രീകരിക്കുന്നത്. ലേഖനം പിന്‍വലിച്ചെങ്കിലും ഉള്ളടക്കം ആർഎസ്എസ് നിഷേധിച്ചിട്ടില്ല. ചർച്ച് ബില്ല് വഴിയാണ് സഭക്ക് ഭൂമി കിട്ടിയെന്ന വാദം നുണയാണെന്നും ദീപികയിലെ മുഖപ്രസംഗത്തിൽ വിമർശനം.

1927 ല്‍ ബ്രിട്ടീഷുകാർ കൊണ്ടുവന്ന ക്രൈസ്തവരുടെ ന്യൂനപക്ഷ അവകാശങ്ങള്‍ കവരാന്‍ സിപിഎമ്മും കോണ്‍ഗ്രസും ശ്രമിച്ചിട്ടുണ്ട്. എം.എ ബേബി മന്ത്രിയായിരിക്കെ ക്രൈസ്തവർ ന്യൂനപക്ഷമല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. ഓർഗനൈസറിന് നന്ദി എന്ന തലക്കെട്ടില്‍ ഡോ. കെ എം ഫ്രാന്‍സിസിന്‍റെ പേരിലാണ് തുടർലേഖനം.

''ക്രൈ​സ്ത​വ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഭാ​ര​തത്തി​ൽ എ​ല്ലാ​ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സം നേ​ടാ​നു​ള്ള സാ​ഹ​ച​ര്യമൊ​രു​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ ഓ​രോ പ്ര​ദേ​ശ​ത്തും ഉ​ണ്ടാ​യി​രു​ന്ന രാ​ജാ​ക്ക​ന്മാ​രാ​ണു സ​ഹാ​യി​ച്ചി​രു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​മാ​യി, ഭാ​ര​ത​ത്തി​ലെ ആ​ദ്യ​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം കോ​ട്ട​യം സി​എം​എ​സ് കോ​ള​ജാ​ണ്. 1855 മു​ത​ൽ സി​എം​എ​സ് കോ​ള​ജ് സ​ർ​ക്കാ​ർ സ​ഹാ​യി​ക്കു​ന്ന (എ​യ്ഡ​ഡ്) ക​ലാ​ല​യ​മാ​യി മാ​റി. സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ന​ല്കു​ന്ന സ​ഹാ​യം ഔ​ദാ​ര്യ​മാ​ണോ? അ​ന്നു​മു​ത​ൽ ഇ​ന്നു​വ​രെ ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന ചി​ല വ​സ്തു​ത​ക​ളു​ണ്ട്. ഒ​ന്നാ​മ​താ​യി ജ​ന​ങ്ങ​ൾ​ക്കു വി​ദ്യാ​ഭ്യാ​സം, ആ​തു​ര ശു​ശ്രൂ​ഷ എ​ന്നി​വ ന​ൽ​കേ​ണ്ട ചു​മ​ത​ല ക്രൈ​സ്ത​വ​രു​ടേ​ത​ല്ല, സ​ർ​ക്കാ​രി​ന്‍റേ​താ​ണ്. അ​തി​നാ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളും തു​ട​ങ്ങു​ന്ന​വ​ർ സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കു​ക​യാ​ണ്.

ര​ണ്ടാ​മ​താ​യി ഒ​രു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി​യെ പ​ഠി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​നു വ​രു​ന്ന ചെ​ല​വി​ന്‍റെ 65 ശ​ത​മാ​ന​മാ​ണ് ഒ​രു എ​യ്ഡ​ഡ് സ്ഥാ​പ​ന​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി​യെ പ​ഠി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​നു വ​രു​ന്ന​ത്. അ​തി​നാ​ൽ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ൾ നി​ല​നി​ർ​ത്തു​ന്ന​തി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്കു വ​രു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്ക് വേ​ത​നം ന​ൽ​കു​ക എ​ന്ന ബാ​ധ്യ​ത​യൊ​ഴി​കെ ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​നു വേ​ണ്ടി​വ​രു​ന്ന എ​ല്ലാ ചെ​ല​വും വ​ഹി​ക്കു​ന്ന​ത് മാ​നേ​ജ്മെ​ന്‍റു​ക​ളാ​ണ്. ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ കാ​ര‍്യ​ത്തി​ൽ സ​ഭാം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്വ​രൂ​പി​ക്കു​ന്ന വ​രു​മാ​ന​ത്തി​ൽ​നി​ന്നാ​ണ് അ​തു ക​ണ്ടെ​ത്തു​ന്ന​ത്'' ലേഖനത്തിൽ പറയുന്നു.

സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ച​ർ​ച്ച് ബി​ല്ലി​ലൂ​ടെ ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് പാ​ട്ട​ത്തി​നു കി​ട്ടി​യ ഭൂ​മി​യാ​ണെ​ന്നു​മാ​ണ് മ​റ്റൊ​രു നു​ണ. ഒ​ന്നാ​മ​താ​യി, ക​ത്തോ​ലി​ക്കാ സ​ഭ എ​ന്ന പേ​രി​ൽ ഭാ​ര​ത​ത്തി​ൽ എ​വി​ടെ​യും ഭൂ​മി സ്വ​ന്ത​മാ​യി​ട്ടി​ല്ല, സ്ഥാ​പ​ന​വും സ്വ​ന്ത​മാ​യി​ട്ടി​ല്ല. ക്രൈ​സ്ത​വ​രു​ടെ ചെ​റി​യ കൂ​ട്ടാ​യ്മ​ക​ൾ​ക്കു സ്വ​ന്ത​മാ​യി ഭൂ​മി​യു​ണ്ട്, സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. അ​വ​യെ​ല്ലാം ഭ​ര​ണ​ഘ​ട​ന​യു​ടെ കീ​ഴി​ൽ റ​വ​ന്യു അ​ധി​കാ​ര​ത്തോ​ടെ കൈ​വ​ശം വ​യ്ക്കു​ന്ന ഭൂ​മി​ക​ളാ​ണ്. അ​വ​യി​ൽ ചി​ല​ത് രാ​ജാ​ക്ക​ന്മാ​ർ ന​ൽ​കി​യ ഭൂ​മി​ക​ളാ​ണ്. പ്ര​സ്തു​ത ഭൂ​മി രാ​ജാ​ക്ക​ന്മാ​ർ​ക്ക് ചെ​യ്ത സേ​വ​ന​ത്തി​ന്‍റെ പ്ര​തി​ഫ​ല​മാ​യി രാ​ജാ​ക്ക​ന്മാ​ർ ന​ൽ​കി​യ​തോ അ​ല്ലെ​ങ്കി​ൽ, രാ​ജാ​വി​ന്‍റെ ആ​വ​ശ്യം നി​റ​വേ​റ്റാ​ൻ അവർ ന​ൽ​കി​യ​തോ ആ​യി​രി​ക്കും...ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.



TAGS :

Next Story