Quantcast

'അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു'; പി.പി ദിവ്യയുടെ ഭർത്താവിന്റെ പരാതിയിൽ കേസ്

രാജൻ ജോസഫ് എന്നയാൾക്കെതിരെയാണ് കണ്ണപുരം പൊലീസ് കേസെടുത്തത്.

MediaOne Logo

Web Desk

  • Published:

    12 Nov 2024 5:51 PM IST

Defamation case on PP Divyas husbans complaint
X

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ പരാതിയിൽ കേസ്. രാജൻ ജോസഫ് എന്നയാൾക്കെതിരെയാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. അപകീർത്തിപ്പെടുത്താനും സ്പർധ വളർത്താനും ശ്രമിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

വ്യാജവാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദിവ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെയും കുടുംബത്തെയും അപമാനിക്കാൻ വസ്തുതാവിരുദ്ധമായ വാർത്തകൾ ചമയ്ക്കുകയാണെന്ന് ദിവ്യ ആരോപിച്ചു.

TAGS :

Next Story