Quantcast

എട്ട് വയസുകാരിയെ നാലുവർഷം പീഡിപ്പിച്ച പ്രതിക്ക് 50 വർഷം തടവ്; 1,20,000 രൂപ പിഴ

പന്ത്രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് 20 വർഷം തടവ്, ഒന്നിൽ കൂടുതൽ തവണ കുറ്റം ആവർത്തിച്ചതിന് 20 വർഷം, ക്രൂരമായ പീഡനത്തിന് അഞ്ചു വർഷം എന്നിങ്ങനെയാണ് ശിക്ഷ.

MediaOne Logo

Web Desk

  • Published:

    23 Dec 2021 5:54 PM IST

40-year-old man arrested for marrying 11-year-old girl
X

എട്ട് വയസുകാരിയെ നാലുവർഷം പീഡിപ്പിച്ച പ്രതിക്ക് 50 വർഷം തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തങ്കമണി സ്വദേശി സോജൻ ആണ് പ്രതി. പന്ത്രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് 20 വർഷം തടവ്, ഒന്നിൽ കൂടുതൽ തവണ കുറ്റം ആവർത്തിച്ചതിന് 20 വർഷം, ക്രൂരമായ പീഡനത്തിന് അഞ്ചു വർഷം എന്നിങ്ങനെയാണ് ശിക്ഷ.

ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി. പിഴ തുക കുട്ടിക്ക് നൽകണം. 50,000 രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. 2017ൽ തങ്കമണി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

TAGS :

Next Story