Quantcast

ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു

കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് തകർച്ചയ്ക്ക് കാരണമായതെന്ന് പൊലീസ്.

MediaOne Logo

Web Desk

  • Updated:

    2021-09-13 11:11:16.0

Published:

13 Sept 2021 4:34 PM IST

ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു
X

ഡൽഹിയില്‍ നാലു നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. സപ്സി മാർക്കറ്റില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് തകർച്ചയ്ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.


TAGS :

Next Story